വമ്പന്‍ വിലക്കുറവുമായി നിസാന്‍ കാറുകള്‍

കൊച്ചി:ആഗസ്ത് മാസം കാറുകള്‍ക്ക് വമ്പിച്ച വിലക്കുറവ്
പ്രഖ്യാപിച്ച്നിസാന്‍.സണ്ണി,മൈക്ര,ടെറാനോകാറുകള്‍ക്കാണ് ഡിസ്‌കൗണ്ട് ലഭ്യമാവുക. ഉത്സവക്കാലം പ്രമാണിച്ച് ഇന്ത്യയിലെ വില്‍പ്പന കൊഴുപ്പിക്കാനാണ് നിസാന്റെ പുതിയ നീക്കം.

മൈക്ര ആക്ടിവില്‍ 10,000 രൂപയുടെ വിലക്കിഴിവും ഒപ്പം 20,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സും നിസാന്‍ ലഭ്യമാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രത്യേക 7.99 ശതമാനം പലിശ നിരക്കില്‍ കാര്‍ ലോണും ലഭ്യമാക്കാം. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 15,000 രൂപയോളം ആനുകൂല്യം ഇതുവഴി നേടാന്‍ സാധിക്കും. മൈക്ര ഹാച്ച്ബാക്കില്‍ 12,000 രൂപയുടെ ഓഫറാണ് നല്‍കിയിരിക്കുന്നത്. മറ്റു ഓഫറുകള്‍ എല്ലാം മൈക്ര ആക്ടിവിന് സമാനമാണ്.

സണ്ണിയില്‍ നിസാന്‍ 35,000 രൂപയുടെ സൗജന്യ ഇന്‍ഷുറന്‍സും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7,000 രൂപയുടെ അധിക വിലക്കിഴിവും ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7.99 ശതമാനം പലിശ നിരക്കില്‍ വായ്പ നേടാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 30,000 രൂപയുടെ വിലക്കിഴിവാണ് നിസാന്‍ ടെറാനോയ്ക്ക് ഒരുക്കിയിരിക്കുന്നത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 7.99 ശതമാനം പലിശ നിരക്കില്‍ വായ്പയും 10,000 രൂപയുടെ അധിക ഡിസ്‌കൗണ്ടും ലഭ്യമാക്കിയിട്ടുണ്ട്.

SHARE