നസ്രിയ പാടുന്നത് മൂക്കുകൊണ്ട് !!! നസ്രിയ, ചിത്രച്ചേച്ചിയോ ജാനകിയമ്മയോ അല്ല..! വിമര്‍ശകര്‍ക്ക് മറുപടിയുമായി ആരാധകര്‍

ഫഹദ് ഫാസില്‍ നായകനാകുന്ന ‘വരത്തന്‍’ എന്ന ചിത്രത്തിലെ നസ്രിയ ആലപിച്ച ‘പുതിയൊരു പാതയില്‍’ എന്ന ഗാനം സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയമായിക്കഴിഞ്ഞു. നസ്രിയയുടെ പാട്ടിനെ അനുകൂലിക്കുന്നവരുണ്ടെങ്കിലും വിമര്‍ശകരാണ് ഏറെയും. നസ്രിയ പാടുന്നത് മൂക്കു കൊണ്ടാണെന്ന് ഇവരുടെ പക്ഷം.

ഇതിനിടെയാണ് ഒരു കട്ട നസ്രിയ ആരാധികയുടെ രോദനം എന്ന ഹാഷ്ടാഗിലൂട സ്മിത സുനീതിന്റെ കമന്റ്. നസ്രിയ വലിയ ഗായികയൊന്നുമല്ല എങ്കിലും പാടുന്ന ഒരാളാണ്. എല്ലാവരും നസ്രിയ പാടിയ ലാലാ ലസ എന്ന ഗാനം പാടിക്കൊണ്ട് നടന്ന ഒരു കാലമുണ്ടായിരുന്നു. നസ്രിയ, ചിത്ര ചേച്ചിയോ ജാനകിയമ്മയോ അല്ലല്ലോ. നെഗറ്റീവ് കമന്റ് ഇട്ട എല്ലാവരും നസ്രിയയുടെ പണ്ടത്തെ അഭിമുഖങ്ങളില്‍ പാടുന്നത് ഒന്ന് കേട്ട് നോക്ക് എന്ന് സ്മിത യുട്യൂബ് കമന്റ് ബോക്‌സില്‍ പറയുന്നു.

SHARE