ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ; അതു കൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നതിനെ വര്‍ഗീയവത്ക്കരിച്ചുകൊണ്ടുള്ള ബി.ജെ.പി സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന്റെ പോസ്റ്റിനെതിരെ രൂക്ഷ പരാമര്‍ശവുമായി എഴുത്തുകാരി ശാരദക്കുട്ടി. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള്‍ ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ടാണ്, അതുകൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നതെന്നും കരദേവതമാരായതുകൊണ്ടോ തക്ക ഭാഷ പറയാന്‍ അറിയാഞ്ഞിട്ടോ അല്ലെന്നും ശാരദക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

കൃഷ്ണഗാഥയിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തില്‍ ‘സാമാന്യനായൊരു വൈരി വരുന്നേരം വാമന്മാര്‍ തങ്ങളില്‍ ചേര്‍ന്നു ഞായം’ എന്നൊരു വരിയുണ്ട്. പൊതുവായ ഒരു ശത്രുവരുമ്പോള്‍ ഉള്ളിലുള്ളവര്‍ ചെറിയ വൈരമൊക്കെ മറന്ന് ഒന്നിക്കുമെന്നുമാണ് ആ വരി പറഞ്ഞുവെക്കുന്നത്. ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങള്‍ പരിഭ്രാന്തരായി പരക്കം പായുന്നു. ഓടി വരുന്നൊരു വന്‍ തീയെക്കണ്ടിട്ട് പുലിയും മാന്‍കുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോര്‍ക്കുന്നു. പശുക്കുട്ടികളെ പുലികള്‍ ചേര്‍ത്തു പിടിക്കുന്നു. തീയെ ചെറുക്കുവാന്‍ സര്‍പ്പങ്ങള്‍ തങ്ങളുടെ പത്തി വിടര്‍ത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകള്‍ പീലി വിടര്‍ത്തി പ്രകൃതിദുരന്തത്തെ ചെറുക്കുന്നുണ്ട്.

ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല. ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. -ശാരദക്കുട്ടി പറയുന്നു. ‘കുറേ ജിഹാദികള്‍ ബഹളം വെയ്ക്കുന്നതൊഴിച്ചാല്‍ ജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ നടത്തുന്നുണ്ടെന്നും ഓരോ ഷട്ടര്‍ തുറക്കുമ്പോഴും ആര്‍പ്പുവിളിയോടെ ജലദേവതയെ സ്വീകരിക്കുകയാണ് അവരെന്നും വന്‍കുഴപ്പം പ്രതീക്ഷിച്ച ജിഹാദികള്‍ നിരാശരായിരിക്കുന്നു എന്നുമായിരുന്നു ടി.ജി മോഹന്‍ദാസിന്റെ ട്വീറ്റ്. എല്ലാവര്‍ക്കും രക്ഷയായി സൈന്യവും എത്തിയിട്ടുണ്ടെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

ഇതിന് പിന്നാലെ ഇദ്ദേഹത്തിനെതിരെ രൂക്ഷപ്രതികരണവുമായി നിരവധി പേര്‍ സോഷ്യല്‍മീഡിയയില്‍ രംഗത്തെത്തിയിരുന്നു. എല്ലാ വിഭാഗത്തിലെ ജനങ്ങളും മഴ കെടുതിയുടെ ദുരിതം അനുഭവിക്കുന്നുണ്ടെന്നും എല്ലാവരും ഒറ്റക്കെട്ടായി നിന്ന് കൊണ്ട് ഈ പ്രതിസന്ധി തരണം ചെയാന്‍ ശ്രമിക്കുന്നുണ്ടെന്നും ഈ അവസരത്തില്‍ കുറച്ചു ബോധം ഉള്ളവരെ പോലെ പെരുമാറിക്കൂടെ എന്നുമായിരുന്നു പലരുടേയും ചോദ്യം. ‘താന്‍ ദിവസവും കൊണ കൊണാന്ന് വെട്ടിവിഴുങ്ങുന്ന ഭക്ഷണമുണ്ടല്ലോ; അതില്‍ ഭൂരിഭാഗവും ഉല്പാദിപ്പിക്കുന്നതും വ്യാപാരം ചെയ്യുന്നതും താന്‍ ജിഹാദികള്‍ എന്നാക്ഷേപിച്ച മതത്തില്‍പെട്ടവരാ. പുഴുത്ത ജന്മമാണേലും താന്‍ ഇപ്പോഴും ജീവിച്ചിരിപ്പില്ലേ? തുഫൂൂൂൂ..’- എന്നായിരുന്നു മോഹന്‍ദാസിന്റെ ട്വീറ്റിന് താഴെ വന്ന ഒരു കമന്റ്.

‘ബോധമില്ലേടോ .. ജലദേവതയെ സ്വീകരിക്കുന്നു .. അതിന്റെ താഴെ വെള്ളം എപ്പോള്‍ എത്തും എന്നോര്‍ത്ത് ഭീതിയോടെ കഴിയുന്ന ജനങ്ങളുണ്ട് .. വെള്ളം കയറിയ വീടുകളുണ്ട് .. തന്നെയൊക്കെയാ അക്ഷരം തെറ്റാതെ ചാണകം എന്ന് വിളിക്കേണ്ടത്.’- എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

‘മഴ പെയ്യുന്നതും.. ഡാം തുറന്നതും വെള്ളം പൊങ്ങിയതും ഒക്കെ സഹിക്കാം… പക്ഷെ ഇജ്ജാതി ദുരന്തങ്ങളെ ആണ് കേരള ജനതക്ക് സഹിക്കാന്‍ പറ്റാത്തത്..’- എന്നായിരുന്നു മറ്റൊരു പ്രതികരണം. ‘ചേട്ടാ.. ഇവന്മാരെ ഒരു പാഠം പഠിപ്പിക്കണം.. ചേട്ടന്‍ ഇടുക്കി ഡാമിന്റെ അടിയില്‍ പോയി നിന്ന് ജലദേവദയുടെ അനുഗ്രഹം നേരിട്ട് വാങ്ങി സായൂജ്യമടയണം.. ചമ്മിപ്പോട്ടെ കമ്മികളും ജിഹാദികളും..’ എന്ന് പറഞ്ഞ് ടി.ജി മോഹന്‍ദാസിനെ പരിഹസിക്കുന്നവരും ഉണ്ട്. ദുരന്തങ്ങള്‍ക്കിടയിലും വര്‍ഗ്ഗീയ വിളമ്പുന്ന ഇയാള്‍ക്കെതിരെ നടപടിയെടുക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

താങ്കള്‍ കൃഷ്ണഗാഥ എന്നു കേട്ടിട്ടുണ്ടോ. ഹിന്ദുക്കളൊക്കെ പണ്ടേ വായിക്കുന്ന ഒരു പുസ്തകമാണ്. അതിലെ ഖാണ്ഡവ ദാഹമെന്ന ഖണ്ഡത്തില്‍ 200 -> മത്തെ വരിയില്‍ ഒരു കാര്യം പറയുന്നുണ്ട്. തെരഞ്ഞു പിടിച്ചു വായിക്കുന്ന ശീലമുള്ളവരായതുകൊണ്ടാണ് കൃത്യമായി വരി പറഞ്ഞു തന്നത് . എടുത്തൊന്നു വായിക്കൂ..

‘സാമാന്യനായൊരു വൈരി വരുന്നേരം
വാമന്മാര്‍ തങ്ങളില്‍ ചേര്‍ന്നു ഞായം’ എന്നാണാ വരി. പൊതുവായ ഒരു ശത്രുവരുമ്പോള്‍ ഉള്ളിലുള്ളവര്‍ ചെറിയ വൈരമൊക്കെ മറന്ന് ഒന്നിക്കും. ഖാണ്ഡവ വനം കത്തിയെരിയുകയാണ്. ജീവജാലങ്ങള്‍ പരിഭ്രാന്തരായി പരക്കം പായുന്നു. ഓടി വരുന്നൊരു വന്‍ തീയെക്കണ്ടിട്ട് പുലിയും മാന്‍കുട്ടിയും ആനയും സിംഹവും വൈരം മറന്നു കൈകോര്‍ക്കുന്നു. പശുക്കുട്ടികളെ പുലികള്‍ ചേര്‍ത്തു പിടിക്കുന്നു. തീയെ ചെറുക്കുവാന്‍ സര്‍പ്പങ്ങള്‍ തങ്ങളുടെ പത്തി വിടര്‍ത്തുന്നതിനടുത്ത് തൊട്ടടുത്തു തന്നെ നിന്ന് മയിലുകള്‍ പീലി വിടര്‍ത്തി പ്രകൃതിദുരന്തത്തെ ചെറുക്കുന്നുണ്ട്.

ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ. രക്ഷിക്കാനും രക്ഷപ്പെടാനും നോക്കുകയേയുള്ളു. അവരുടേത് പാഴ്ജന്മങ്ങളല്ല. ജന്തു നിയമം പോലും അതാണെന്ന് ഞങ്ങളൊക്കെ പഠിച്ചിട്ടുണ്ട്. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള്‍ ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ടാണ്, അതു കൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്. കരദേവതമാരായതുകൊണ്ടല്ല. തക്ക ഭാഷ പറയാന്‍ അറിയാഞ്ഞിട്ടുമല്ല.

Similar Articles

Comments

Advertismentspot_img

Most Popular