‘പൈറേറ്റ്‌സ് ഓഫ് ഡിഗോ ഗാര്‍സിയ’ നിവിന്‍-റോഷന്‍ ആഡ്രൂസ് കൂട്ടുകെട്ടില്‍ വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രം

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് ഒരുക്കിയിരിക്കുന്ന കായംകുളം കൊച്ചുണ്ണി തീയേറ്ററുകളിലെത്താനുള്ള തയ്യാറെടുപ്പിലാണ്. കൊച്ചുണ്ണിക്ക് പിന്നാലെ നിവിനെ നായകനാക്കി റോഷന്‍ ആഡ്രൂസ് മറ്റൊരു ബിഗ്ബജറ്റ് ചിത്രവും പ്ലാന്‍ ചെയ്യുന്നുണ്ട്. റോഷന്‍ തന്നെ തിരക്കഥയൊരുക്കുന്ന ഈ സിനിമയുടെ പേര് ‘പൈറേറ്റ്സ് ഓഫ് ഡീഗോ ഗാര്‍സിയ’ എന്നാണ്. എന്നാല്‍ റോഷന്‍ ആന്‍ഡ്രൂസ് കായംകുളം കൊച്ചുണ്ണിക്ക് ശേഷം സംവിധാനം ചെയ്യുന്നത് നിവിന്‍ പോളി നായകനായെത്തുന്ന ചിത്രമല്ല. അതൊരു ബോളിവുഡ് ചിത്രമാണ്. മലയാളത്തിലെ തന്റെ തന്നെ ഒരു ചിത്രത്തിന്റെ റീമേക്കാണ് ബോളിവുഡ് ചിത്രം.

അതേസമയം മലയാള സിനിമാ ചരിത്രത്തില്‍ രാജകീയമായ തുടക്കം കുറിക്കുകയാണ് നിവിന്‍ പോളി ചിത്രം കായംകുളം കൊച്ചുണ്ണി. റോഷന്‍ ആന്‍ഡ്രൂസ് നിവിന്‍ പോളി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കായംകുളം കൊച്ചുണ്ണി റിലീസിന് മുമ്പേ അതിന്റെ തൊണ്ണൂറ് ശതമാനം മുതല്‍മുടക്ക് തിരിച്ചുപിടിച്ചു കഴിഞ്ഞു. സാറ്റലൈറ്റ്, ഡിജിറ്റല്‍ റൈറ്റ്‌സ്, ഓവര്‍സീസ്, തിയറ്റര്‍ അവകാശം, ഡബ്ബിങ് റൈറ്റ്‌സ് എന്നിങ്ങനെ വിവിധ മേഖലകളില്‍ ചിത്രം വാരിക്കൂട്ടിയത് കോടികള്‍.

സിനിമയുടെ ആഗോള ഡിജിറ്റല്‍ അവകാശം സ്വന്തമാക്കിയിരിക്കുന്നത് ഇറോസ് ഇന്റര്‍നാഷ്ണലാണ്. ഏകദേശം 25 കോടി രൂപയ്ക്കാണ് തമിഴ്, തെലുങ്ക്, മലയാളം റൈറ്റ്‌സ് ഇവര്‍ കരസ്ഥമാക്കിയത്. മ്യൂസിക്ക് റൈറ്റ്‌സും ഓള്‍ ഇന്ത്യ തിയറ്റര്‍ അവകാശവും ഇറോസിന്റേതാണ്. സിനിമയുടെ റിലീസിന് ശേഷം പിന്നീട് വരുന്ന ലാഭവിഹിതവും നിര്‍മാതാവിനൊപ്പം പങ്കുവെയ്ക്കുന്ന രീതിയിലാണ് കരാര്‍.

ഇതിനു പുറമേ ഓവര്‍സീസ് റൈറ്റ്‌സിലും റെക്കോര്‍ഡ് തുകയാണ് കൊച്ചുണ്ണിക്ക് ലഭിച്ചത്. ഫാര്‍സ് ഫിലിംസ് ആണ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. അതും നാല് കോടി രൂപയ്ക്ക്. ഇതിലും റിലീസ് ശേഷം വരുന്ന ലാഭവിഹിതം നിര്‍മാതാവിനും ലഭിക്കും.

Similar Articles

Comments

Advertismentspot_img

Most Popular