മുഖ്യമന്ത്രിയും സംഘവും പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു; ഇടുക്കിയില്‍ ഇറങ്ങാനായില്ല; തുടര്‍ന്ന് വയനാട്ടിലെത്തി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്താന്‍ പോയ മുഖ്യമന്ത്രിക്കും സംഘത്തിനും ഇടുക്കിയില്‍ ഇറങ്ങാനായില്ല. മോശം കാലാവസ്ഥ മൂലമാണ് മുഖ്യമന്ത്രിയുടെ ഹെലികോപ്റ്ററിന് ഇടുക്കിയില്‍ ഇറങ്ങാന്‍ സാധിക്കാത്തത്. തുടര്‍ന്ന് സംഘം വയനാട്ടിലേക്ക് തിരിച്ചു. പത്തുമണിയോടെ സുല്‍ത്താന്‍ ബത്തേരിയില്‍ ഹെലികോപ്റ്റര്‍ ഇറങ്ങി.

മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന സംഘം രാവലെ 7.45 ഓടു കൂടിയാണ് തിരുവനന്തപുരത്തെ ശംഖുമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് യാത്രയാരംഭിച്ചത്.

മൂന്നിടങ്ങളില്‍ ഇറങ്ങി സ്ഥിതിഗതികള്‍ വിലയിരുന്നുമെന്നാണ് അറിയിച്ചിരുന്നത്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ കട്ടപ്പന ഗവ. കോളേജ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി സഞ്ചരിക്കുന്ന ഹെലികോപ്റ്റര്‍ ഇറക്കാന്‍ കഴിഞ്ഞില്ല ഇനി വയനാട്, എറണാകുളം എന്നീ ജില്ലകളിലായിരിക്കും പര്യടനം.

തുടക്കത്തില്‍ ആറ് സ്ഥലങ്ങളില്‍ ഇറങ്ങും എന്ന് അറിയിച്ചിരുന്നെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഇത് മൂന്നാക്കുകയായിരുന്നു. രാവിലെ 7.45 ഓടു കൂടിയാണ് മുഖ്യമന്ത്രിയും സംഘവും തിരുവനന്തപുരത്തെ ശംഖുമുഖം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ നിന്ന് യാത്രയാരംഭിച്ചത്.

വയനാട്ടില്‍ എത്തുന്ന സംഘം സുല്‍ത്താന്‍ ബത്തേരി, പനമരം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തും. പിന്നീട് കോഴിക്കോട്ടെത്തി ഹെലികോപ്റ്ററില്‍ ഇന്ധനം നിറച്ച ശേഷം എറണാകുളത്തേക്ക് തിരിക്കും. അവിടുത്തെ പ്രളയ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും.

Similar Articles

Comments

Advertismentspot_img

Most Popular