തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങി അജയ് ദേവ്ഗണ്‍; ഉലകനായകനൊപ്പം കൈകോര്‍ക്കുന്നു

കൊച്ചി:അജയ് ദേവ്ഗണ്‍ തമിഴില്‍ അരങ്ങേറ്റത്തിനൊരുങ്ങുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വാര്‍ത്തകള്‍ ശരിയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന സൂചനകള്‍. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ ഒരുക്കുന്ന ഇന്ത്യന്‍ 2ലൂടെയായിരിക്കും അജയ്‌ദേവ്ഗണിന്റെ തമിഴ് അരങ്ങേറ്റം.

ചിത്രത്തില്‍ കമലിന്റെ വില്ലനായിട്ടാണ് അജയ് എത്തുന്നത്. കമല്‍ഹാസന്‍, മനീഷ കൊയ് രാള എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തി 1996ല്‍ പുറത്തിറങ്ങിയ ഇന്ത്യന്റെ തുടര്‍ച്ചയാണ് ഈ ചിത്രം. അതേസമയം ചിത്രവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളൊന്നും തന്നെ പുറത്തു വന്നിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular