ആടിപാടി മമ്മൂട്ടി….ഒരു കുട്ടനാടന്‍ ബ്ലോഗിലെ ഗാനം പുറത്ത്

കൊച്ചി: മമ്മൂട്ടിയെ നായകനാക്കി സേതു സംവിധാനം ചെയ്യുന്ന ഒരു കുട്ടനാടന്‍ ബ്ലോഗിലെ ആദ്യ ഗാനമെത്തി. ശ്രീനാഥ് ശിവശങ്കരന്‍ സംഗീതം നല്‍കിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് അഭിജിത് കൊല്ലം, രഞ്ജിത്ത് ഉണ്ണി, ശ്രീനാഥ് ശിവശങ്കരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഷിന്‍സണ്‍ പൂവത്തിങ്കല്‍ ആണ് ഈ ഗാനത്തിന് വരികള്‍ രചിച്ചിരിക്കുന്നത്. നാടന്‍ പാട്ടിന്റെ രൂപത്തിലാണ് ഈ ഗാനം ഒരുക്കിയിരിക്കുന്നത്.

അനു സിത്താര, ഷംന കാസിം തുടങ്ങിയവരാണ് നായികമാര്‍. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്. സേതു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ ഒരു പോലീസ് ഉദ്യോഗസ്ഥയുടെ വേഷമാണ്ഷംന കാസിമിന്. നീന എന്നാണ് കഥാപാത്രത്തിന്റെ പേര്. സിദ്ദിഖ്, നെടുമുടി വേണു, സഞ്ജു ശിവറാം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പ്രദീപാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. ശ്രീനാഥാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ബിജി പാലാണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. മെമ്മറീസിന് ശേഷം അനന്ത വിഷന്റെ ബാനറില്‍ പി മുരളീധരനും ശാന്താ മുരളീധരനും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രമാണിത്.

Similar Articles

Comments

Advertismentspot_img

Most Popular