ചരിത്രത്തില്‍ ആദ്യമായി സെന്‍സെക്‌സ് 38,000 കടന്നു

മുംബൈ: ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്. ഇതാദ്യമായി സെന്‍സെക്‌സ് 38,000 കടന്നു. നിഫ്റ്റിയാകട്ടെ 11,500നടുത്തെത്തി. സെന്‍സെക്‌സ് 117.47 പോയന്റ് ഉയര്‍ന്ന് 38,005ലും നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 11479ലുമാണ് വ്യാപാരം നടക്കുന്നത്. എല്ലാ സെക്ടറല്‍ സൂചികകളും നേട്ടത്തിലാണ്. ലോഹം, എനര്‍ജി, പൊതുമേഖല ബാങ്കുകള്‍ തുടങ്ങിട വിഭാഗങ്ങളാണ് മികച്ച നേട്ടത്തില്‍. ബിഎസ്ഇയിലെ 1134 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 542 ഓഹരികള്‍ നഷ്ടത്തിലുമാണ്.

ഐസിഐസിഐ ബാങ്ക്, സിപ്ല, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ടൈറ്റന്‍ കമ്പനി, യുപിഎല്‍, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി ബാങ്ക്, ഭാരതി എയര്‍ടെല്‍, വിപ്രോ, എച്ച്ഡിഎഫ്‌സി, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര, ഏഷ്യന്‍ വിപണികളിലും പ്രതിഫലിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular