ഫഹദിനായി നസ്രിയ പാടി, ‘വരത്തനി’ലെ ആദ്യ ഗാനം പുറത്ത്

കൊച്ചി:അമല്‍ നീരദ് സ്റ്റൈല്‍ ആക്ഷന്‍ സിനിമയെന്ന പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടിയാണ് വരത്തന്റെ ടീസര്‍ പുറത്തിറങ്ങിയത്. ഓണത്തിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. വരവ് അറിയിച്ച് കൊണ്ട് ചിത്രത്തിലെ ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി.

നസ്രിയ നസീം ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സുഷിന്‍ ശ്യാം ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് വരികള്‍.ദുബായിലും വാഗമണ്ണിലുമാണ് ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത്. ഫഹദ് ഫാസില്‍ രണ്ട് വ്യത്യസ്ത വേഷങ്ങളില്‍ ചിത്രത്തിലെത്തുന്നുണ്ട്.

ഫഹദിന്റെ ഉടമസ്ഥതയിലുള്ള നസ്രിയ നസീം പ്രൊഡക്ഷന്‍സ് ആദ്യമായി നിര്‍മ്മാണം ചെയ്യുന്ന ചിത്രമാണ് വരത്തന്‍. അമല്‍ നീരദിന്റെ എഎന്‍പി പ്രൊഡക്ഷന്‍സിനോടൊപ്പം ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മായാനദിക്ക് ശേഷം ഐശ്വര്യ ലക്ഷ്മി ചിത്രത്തില്‍ നായികയായെത്തുന്നു.
സുഹാസ് ഷര്‍ഫുവാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചായാഗ്രഹണം ലിറ്റില്‍ സ്വംപ്. സുഷിന്‍ ശ്യാം ആണ് ചിത്രത്തിന് ഈണം നല്‍കുന്നത്. വിവേഹ് ഹര്‍ഷന്‍ എഡിറ്റിങ്ങ്. തപസ് നായികിന്റേതാണ് സൗണ്ട് ഡിസൈന്‍.

Similar Articles

Comments

Advertismentspot_img

Most Popular