സര്‍വ്വഗുണ സമ്പന്നനല്ലാത്ത ഈ നായകന്‍ കൊള്ളാം… ടൊവീനോയോട് നവ്യ നായര്‍

കൊച്ചി:തീയറ്ററുകളില്‍ മികച്ച അഭിപ്രായം നേടി മുന്നേറികൊണ്ടിരിക്കുന്ന ഓണക്കാല റിലീസ് ചിത്രമാണ് മറഡോണ. ചിത്രത്തിലെ സര്‍വ്വഗുണ സമ്പന്നനല്ലാത്ത ഒരു നായകനെ അവതരിപ്പിക്കാന്‍ തയ്യാറായതിന് യുവതാരം ടൊവീനോയെ അഭിനന്ദിക്കുകയാണ് നടി നവ്യാ നായര്‍. ടൊവീനോയുടെ ഇതുവരെയുള്ള കരിയറിലെ മികച്ച പ്രകടനമായാണ് മറഡോണയിലെ അഭിനയത്തെ നവ്യ വിലയിരുത്തുന്നത്.

മറഡോണയെ അഭിനേതാക്കളുടെ സിനിമ എന്ന് വിശേഷിപ്പിച്ച നവ്യ സംവിധായകന്‍ വിഷ്ണു നാരായണിനെയും അഭിനന്ദനം അറിയിക്കുകയാണ്. കണ്ടുപഴകിയ ഗുണ്ടകള്‍ കഥപറയുന്ന ആക്ഷന്‍ ത്രില്ലറുകളില്‍ നിന്ന് പുതുമ കണ്ടെത്താന്‍ വിഷ്ണുവിന് കഴിഞ്ഞു എന്നാണ് നവ്യയുടെ വാക്കുകള്‍.

തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയായിരുന്നു മറഡോണ കണ്ടശേഷമുള്ള താരത്തിന്റെ അഭിപ്രായപ്രകടനം. ചിത്രത്തിലെ ദൃശ്യങ്ങളിലെയും പശ്ചാതലസംഗീതത്തിലെയും മികവും താരം എടുത്തുപറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular