കയ്യടിക്കെടാ…! ആദിവാസി കുടിലുകളില്‍ ഓണക്കോടിയും ഓണക്കിറ്റുമായി സന്തോഷ് പണ്ഡിറ്റും ജിപ്‌സയും

സാമൂഹ്യ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ സന്തോഷ് പണ്ഡിറ്റ് വീണ്ടും ശ്രദ്ധനേടുന്നു. മുള്ളുമല ആദിവാസി കോളനിയിലെ കുടുംബങ്ങള്‍ക്കാണ് ഓണക്കിറ്റും ഓണക്കോടിയുമായി സന്തോഷ് പണ്ഡിറ്റും നടി ജിപ്‌സ ബീഗവും എത്തിയത്. പുനലൂര്‍ മുള്ളുമല ഗിരിജന്‍ കോളനി, അച്ചന്‍കോവില്‍ എന്നീ സ്ഥലങ്ങളിലെ 72 ഓളം കുടുംബങ്ങള്‍ക്കാണ് ഇവര്‍ ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങള്‍ നല്‍കിയത്. അദ്ദേഹത്തിന്റെ ഈ പ്രവൃത്തിക്ക് നിരവധി അഭിനന്ദനങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്നത്.
ഇതിനു മുമ്പ് അട്ടപ്പാടിയിലെ കുടുംബങ്ങള്‍ക്കു സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു.

ജിപ്‌സയുടെ കുറിപ്പ് വായിക്കാം–

രാവിലെ ഏഴ് മണി തൊട്ട് പുനലൂര്‍ മുള്ളുമല ഗിരിജന്‍ കോളനി, അച്ചന്‍കോവില്‍ എന്നീ സ്ഥലങ്ങളിലായിരുന്നു ഞാനും എന്റെ സുഹൃത്ത് സന്തോഷ് പണ്ഡിറ്റും. ശരിക്കും ഈ ദിവസത്തില്‍ ഒരു പാട് നല്ലവരായ (ആദ്യമായിട്ട് കാണുന്ന) നല്ല മനസുള്ള, നന്മയുള്ള കൂട്ടുകാര്‍ക്കൊപ്പം ചിലവഴിക്കാന്‍ കഴിഞ്ഞതില്‍ ഒരു പാട് സന്തോഷമുണ്ട്………പക്ഷേ അവരുടെ അവസ്ഥ അറിഞ്ഞപ്പോള്‍, ദുരിതപൂര്‍ണമായ ജീവിതം അറിഞ്ഞപ്പോള്‍ അതിയായ സങ്കടവും.

ദയവ് ചെയ്ത് എന്റെ ശരീരഭാഷയെപ്പറ്റിയോ, മേക്കപ്പിനെപ്പറ്റിയോ, വസ്ത്രത്തെക്കുറിച്ചോ, എന്റെ ഫിഗറിനെപ്പറ്റിയോ കമന്റ് ഇടരുത്… പ്ലീസ് ഞാനൊരു കല്യാണത്തിനല്ല പോയത്. ഫിലിം ഷൂട്ടിനും അല്ല.. പലരും ഇപ്പോള്‍ മെസെഞ്ചറില്‍ വന്നിട്ട് എന്റെ വണ്ണക്കൂടുതലിനെപ്പറ്റിയും ഫോട്ടോ പോസിനെപ്പറ്റിയും വേവലാതിപ്പെടുന്നത് കണ്ടു..

SHARE