കീ കി ചാലഞ്ച് ചെയ്യുന്ന മോദിയുടെ വീഡിയോ വൈറല്‍!!! മോദിയ്ക്ക് പണികൊടുത്ത് ട്രോളര്‍മാര്‍

അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒന്നാണ് കീ കി ചലഞ്ച്. പ്രമുഖരടക്കം നിരവധി പേര്‍ ചലഞ്ച് ഏറ്റെടുത്ത് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിന്നു. എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഡിറ്റ് ചെയ്ത കീ കി ചലഞ്ച് വീഡിയോ ആണ്. യോഗ ദിനാചരണത്തോടനുബന്ധിച്ച് യോഗ ചെയ്യുന്ന മോദിയുടെ വീഡിയോ എഡിറ്റ് ചെയ്താണ് കികി ചലഞ്ചായി മാറ്റിയിരിക്കുന്നത്. നേരത്തെ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും കീകി ചലഞ്ച് വീഡിയോയും ഇതുപോലെ ട്രോളന്‍മാര്‍ ഇറക്കിയിരുന്നു

ഓടുന്ന കാറില്‍ ‘കി കി ഡു യു ലൗ മീ, ആര്‍ യു റൈഡിങ്’ എന്നു പാടി തുടങ്ങുമ്പോള്‍ ഇറങ്ങുകയും, വാതില്‍ തുറന്ന രീതിയില്‍ പതിയേ ഓടുന്ന കാറിനൊപ്പം നൃത്തം ചെയ്യുകയുമാണ് ചലഞ്ച്. എന്നാല്‍, അപകട സാധ്യത കുടുതലായതിനാല്‍ ഈ ചലഞ്ചിനെതിരെ വലിയ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഗള്‍ഫ് രാജ്യങ്ങളില്‍ തുടങ്ങിയ ചലഞ്ച് അടുത്തിടെ ഇന്ത്യയിലേക്കും വ്യാപിച്ചിരുന്നു. കാറില്‍ നിന്നിറങ്ങി നൃത്തം ചെയ്യുന്ന വഡോദര സ്വദേശിയുടെ വിഡിയോക്ക് പിന്നാലെ പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. കനേഡിയന്‍ റാപ്പ് ഗായകന്‍ ഓബ്രി ഡ്രേക് ഗ്രഹാമിന്റെ ‘ ഇന്‍ മൈ ഫീലിങ്’ എന്ന ഗാനത്തിലെ കീകി എന്നു തുടങ്ങുന്ന വരികളുമായാണ് ‘കി കി’ ചലഞ്ച്.

Similar Articles

Comments

Advertismentspot_img

Most Popular