പ്രവാസി ഇന്ത്യക്കാര്‍ക്ക് വന്‍ ഇളവുകളുമായി എമിറേറ്റ്‌സ്; കൊച്ചി, തിരുവനന്തപുരം ടിക്കറ്റ് നിരക്കുകള്‍ നേര്‍ പകുതിയായി

ദുബായ്: പ്രവാസി ഇന്ത്യക്കാര്‍ക്ക് സന്തോഷവാര്‍ത്ത. ഇന്ത്യയിലേക്കുള്ള യാത്രാനിരക്കില്‍ വന്‍ ഇളവുകളുമായി എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. തിരുവന്തപുരം, കൊച്ചി ഉള്‍പ്പടെയുേള്ള സെക്ടറുകളിലേക്ക് ഇക്കണോമി ക്ലാസ്സില്‍ കുറഞ്ഞ നിരക്കിലുള്ള വണ്‍വേ ടിക്കറ്റാണ് ലഭ്യമാകുക. കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കുമുള്ള നിരക്ക് നേര്‍പകുതിയായി. എയര്‍ ഇന്ത്യ അടക്കമുള്ള മറ്റു വിമാനങ്ങളില്‍ നിരക്ക് കുത്തനെ ഉയര്‍ന്നിരിക്കുമ്പോളാണ് എമിറേറ്റ്‌സിന്റെ വമ്പന്‍ ആനുകൂല്യം.

ഈ മാസം പന്ത്രണ്ടുവരെ ബുക്കു ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം. സെപ്റ്റംബര്‍ 30 വരെ ഈ നിരക്കില്‍ യാത്ര ചെയ്യാം. ഓഗസ്റ്റിനെ അപേക്ഷിച്ച് അടുത്തമാസം നിരക്ക് ഏറെക്കുറെ പകുതിയാകും. കൊച്ചിയിലേക്ക് ഈ മാസം 1100 ദിര്‍ഹത്തിന് യാത്രചെയ്യാം. അടുത്തമാസം ഇത് 500 ദിര്‍ഹമാകും. 800 ദിര്‍ഹത്തിന് തിരുവനന്തപുരത്തേക്ക് പോകാം. അടുത്തമാസമാകുമ്പോള്‍ 550 ദിര്‍ഹം.

ഹൈദരാബാദിലേക്ക് 700 ദിര്‍ഹം. അടുത്തമാസം 550. ബെംഗളുരു 900 ദിര്‍ഹം. അടുത്തമാസം 560. എന്നാല്‍ ചെന്നൈയിലേക്ക് ഈ മാത്രമാസമാണ് യാത്രാനിരക്ക് കുറവ്. 570 ദിര്‍ഹത്തിന് പോകാം. അടുത്തമാസമാകുമ്പോള്‍ 710 ദിര്‍ഹമാകും. ഇന്ത്യയിലെ മറ്റു സ്ഥലങ്ങളിലേക്ക് രണ്ടുമാസവും തുല്യനിരക്കാണ്. മുംബൈ460, ഡല്‍ഹി500, കൊല്‍ക്കത്ത750 എന്നിങ്ങനെയാണ് നിരക്ക്.

Similar Articles

Comments

Advertismentspot_img

Most Popular