‘ഡാകിനി’യില്‍ തകര്‍ക്കാനൊരുങ്ങി അമ്മമാര്‍…..

കൊച്ചി:കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് നേടിയ ഒറ്റമുറി വെളിച്ചത്തിന്റെ സംവിധായകന്‍ രാഹുല്‍ റിജി നായര്‍ ഒരുക്കുന്ന ‘ഡാകിനി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. നമുക്ക് പരിചയമുള്ള ചിലരുടെ മേക്കോവറാണ് പോസ്റ്ററിലുള്ളത്. അതില്‍ പ്രധാനം ‘സുഡാനി ഫ്രം നൈജീരിയ’യിലെ മജീദിന്റെ ഉമ്മയുടെ വേഷമിട്ട സാവിത്രി ശ്രീധരന്റേതാണ്. കൂടാതെ കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് ജേതാവ് പൗളി വത്സന്‍, ‘ഹൗ ഓള്‍ഡ് ആര്‍ യു’ വിലെ മാധവിയമ്മ എന്ന കഥാപാത്രം ചെയ്ത സേതുലക്ഷ്മി തുടങ്ങിയവരുടെ മേക്കോവറും ശ്രദ്ധേയമാണ്.

‘പുള്ളിക്കാരന്‍ സ്റ്റാറാ’ എന്ന ചിത്രത്തിനു ശേഷം യൂണിവേഴ്‌സല്‍ സിനിമയുടെ ബാനറില്‍ ബി രാകേഷും ‘തൊണ്ടി മുതലും ദൃക്സാക്ഷി’ക്കും ശേഷം ഉര്‍വശി തീയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം വിതരണത്തിന് എത്തിക്കുന്നത് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ്.

Similar Articles

Comments

Advertismentspot_img

Most Popular