വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ വൈദികര്‍ക്ക് തിരിച്ചടി; മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീം കോടതിയും തള്ളി

ന്യൂഡല്‍ഹി: കുമ്പസാരത്തിന്റെ മറവില്‍ വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവര്‍ക്ക് ജാമ്യമില്ല. ഉടന്‍ കീഴ്‌ക്കോടതിയില്‍ കീഴടങ്ങാന്‍ കോടതി നിര്‍ദ്ദേശിച്ചു. കീഴടങ്ങിയ ശേഷം ജാമ്യാപേക്ഷ നല്‍കാമെന്നും സുപ്രീംകോടതി പറഞ്ഞു.

വൈദികര്‍ക്ക് ജാമ്യം നല്‍കിയാല്‍ തന്നെ ബ്ലാക്‌മെയില്‍ ചെയ്യുമെന്ന് പരാതിക്കാരി കോടതിയില്‍ പറഞ്ഞു. വൈദികര്‍ സ്വന്തം ഭാഗം ന്യായീകരിക്കുന്ന ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും വീട്ടമ്മ പറഞ്ഞു. െ്രെകംബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു.

വീട്ടമ്മയെ ബലാല്‍സംഗം ചെയ്ത കേസില്‍ എബ്രഹാം വര്‍ഗീസ് ഒന്നാംപ്രതിയും, ജെയ്‌സ് കെ.ജോര്‍ജ് നാലാംപ്രതിയുമാണ്. ഇവരെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യേണ്ടതുണ്ടെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാന സര്‍ക്കാരും വ്യക്തമാക്കിയിരുന്നു. ഒന്നാം പ്രതി 1999ല്‍ പീഡനം നടത്തിയതായി അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ടെന്ന് സര്‍ക്കാരിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രതികളുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുക്കേണ്ടതുണ്ട്. പ്രതികള്‍!ക്ക് മതവിഭാഗത്തിന്റെ പിന്തുണയുണ്ടെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ലൈംഗികശേഷി പരിശോധന ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിക്കാനുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കോടതി നിര്‍ദേശാനുസരണമാണ് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം, കേസില്‍ അറസ്റ്റിലായ ഫാ. ജോബ് മാത്യു, ഫാ. ജോണ്‍സണ്‍ വി. മാത്യു എന്നിവര്‍ക്കു നേരത്തേ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular