ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യത; ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ ഉള്‍പ്പെടെ എത്തി

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനാഘോഷത്തിനിടെ ആക്രമണം നടത്താന്‍ ഡല്‍ഹിയില്‍ ഭീകരന്‍ കടന്നുകൂടിയതായി ഇന്റലിജന്‍സ്. ഇന്ത്യയുടെ എഴുപത്തിരണ്ടാം സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ അടുത്തുവരുന്നതിനിടെയാണ് ഭീകര സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസ്ഘറിന്റെ മുന്‍ അംഗരക്ഷകന്‍ മുഹമ്മദ് ഇബ്രാഹിം (ഇസ്മായീല്‍) ആണ് ചാവേര്‍ ആക്രമണത്തിനായി ഡല്‍ഹിയില്‍ എത്തിയിരിക്കുന്നത്. രഹസ്യ വിവരത്തെത്തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു.

സാധാരണ ഓഗസ്റ്റ് പതിനഞ്ചിനോടനുബന്ധിച്ച് ഇന്റലിജന്‍സ് സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്ന പതിവുണ്ട്. എന്നാല്‍ ഇത്തവണ കൃത്യമായ വിവരങ്ങളോടെയാണു മുന്നറിയിപ്പ്. ഇക്കഴിഞ്ഞ മേയ് ആദ്യവാരം ജമ്മു കശ്മീരിലേക്കു നുഴഞ്ഞു കയറിയ ഇബ്രാഹിം പിന്നീടു ഡല്‍ഹിയിലേക്കു കടന്നെന്നാണു വിവരം. മുഹമ്മദ് ഉമര്‍ എന്ന മറ്റൊരു ഭീകരനും ഇയാള്‍ക്കൊപ്പമുണ്ടെന്നാണറിയുന്നത്.

പാക്കിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐയുടെ സഹായത്തോടെ ഭീകരര്‍ ഇന്ത്യയില്‍ ആക്രമണത്തിനു ലക്ഷ്യമിടാനാണു നീക്കണെന്ന റിപ്പോര്‍ട്ടും ആഭ്യന്തര മന്ത്രാലയത്തിനു കൈമാറിയിട്ടുണ്ട്. ആഭ്യന്തര സുരക്ഷായോഗം വൈകാതെ ചേരുമെന്നാണു സൂചന. പത്താന്‍കോട്ട് ഉള്‍പ്പെടെ ഭീകരാക്രമണം നടത്തിയതിനു നേതൃത്വം നല്‍കിയത് മുഫ്തി അബ്ദുല്‍ റൗഫ് അസ്ഘറര്‍ ആയിരുന്നു. ഇയാളുടെ മുന്‍ അംഗരക്ഷകന്‍ ഡല്‍ഹിയിലെത്തിയത് അതീവ സുരക്ഷാവീഴ്ചയായാണു കണക്കാക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular