‘അണ്ടര്‍വേള്‍ഡില്‍’ ആസിഫ് അലിയും ഫര്‍ഹാന്‍ ഫാസിലും ഒന്നിക്കുന്നു, സംവിധാനം അരുണ്‍ കുമാര്‍ അരവിന്ദ്

കൊച്ചി:ഒരിടവേളയ്ക്ക് ശേഷം മറ്റൊരു ചിത്രവുമായി എത്തുകയാണ് സംവിധായകന്‍ അരുണ്‍ കുമാര്‍ അരവിന്ദ്.കാറ്റിനു ശേഷം ആസിഫ് അലിയെ തന്നെ നായകനാക്കിയാണ് അരുണ്‍കുമാര്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ‘അണ്ടര്‍ വേള്‍ഡ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആസിഫിനൊപ്പം ഫര്‍ഹാന്‍ ഫാസിലും നായകനാകുന്നു. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്.

‘ഞാന്‍ സ്റ്റീവ് ലോപ്പസ്’, ‘ബഷീറിന്റെ പ്രേമലേഖനം’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഫര്‍ഫാന്‍ അഭിനയിക്കുന്ന ചിത്രമാണ് ‘അണ്ടര്‍വേള്‍ഡ്’. ആസിഫ് അലിയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ‘ഇബ്ലിസ്’ ആണ്. രോഹിത് വി.എസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
അരുണ്‍കുമാര്‍ അരവിന്ദിന്റെ ആറാമത്തെ ചിത്രമാണ് ‘അണ്ടര്‍വേള്‍ഡ്’. ‘ഈ അടുത്ത കാലത്ത്’, ‘കോക്ക്‌ടെയില്‍’, ‘ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്’, ‘വണ്‍ ബൈ ടു’, ‘കാറ്റ്’ എന്നിവയാണ് മുന്‍കാല ചിത്രങ്ങള്‍.

അണ്ടര്‍വേള്‍ഡിന്റെ തിരക്കഥ ഒരുക്കുന്നത് ഷിബിന്‍ ഫ്രാന്‍സിസാണ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചിത്രം സിഐഎയുടെ തിരക്കഥയും ഷിബിന്റേതായിരുന്നു.

‘അണ്ടര്‍ വേള്‍ഡി’ന്റെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായാലുടന്‍ ചിത്രീകരണം ആരംഭിക്കും. അരുണ്‍കുമാര്‍ ചിത്രങ്ങളിലെ സ്ഥിരം സാന്നിദ്ധ്യമായ മുരളി ഗോപിയും ഈ ചിത്രത്തോടൊപ്പം ഉണ്ടാകുമെന്നാണ് അറിയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular