ദുല്‍ഖറിന്റെ ചിത്രം കോപ്പിയടി; കോടതി റിലീസ് തടഞ്ഞു

കൊച്ചി:നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ അഭിനയിച്ച ബോളിവുഡ് ചിത്രം കാര്‍വാന്റെ പ്രദര്‍ശനം കോടതി തടഞ്ഞു. സംവിധായകന്‍ സഞ്ജു സുരേന്ദ്രന്റെ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.ഏദന്‍ എന്ന മലയാളം ചിത്രത്തിന്റെ പകര്‍പ്പാണ് കാര്‍വാന്‍ എന്നാരോപിച്ചാണ് ഹര്‍ജി നല്‍കിയത്. ചിത്രം നാളെ റിലീസ് ചെയ്യാനിരിക്കേയാണ് കോടതി ഉത്തരവ്.

അതേസമയം ദുല്‍ഖര്‍ സല്‍മാന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കര്‍വാന്‍ ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്. മൂന്നു സുഹൃത്തുക്കളുമൊത്ത് ബെംഗലുരുവില്‍ നിന്ന് കൊച്ചി വരെയുള്ള ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ രസകരമായ യാത്രയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ആകര്‍ഷ് ഖുരാന സംവിധാനം ചെയ്യുന്ന ഈ ചിത്രം കോമഡിക്ക് മുന്‍തൂക്കം നല്‍കിയാണ് അവതരിപ്പിച്ചിരിക്കുന്നത്.

റോഡ് മൂവി ഗണത്തില്‍പ്പെട്ട ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. നവാഗതയായ മിഥില പാല്‍ക്കറാണ് ചിത്രത്തിലെ നായിക. ഹുസൈന്‍ ദലാല്‍, അക്ഷയ് ഖുറാന എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. റോണി സ്‌ക്രൂവാലയാണ് ചിത്രത്തിന്റെ നിര്‍മാണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular