ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമായിരിക്കുകയാണ് പാര്‍വതി മേനോന്. സാറയില്‍നിന്ന് പാര്‍വതി ഇനി ‘എന്ന് നിന്റെ മൊയ്തീനി’ലൂടെ കാഞ്ചനമാലയും ആകും. ഇങ്ങനെ കഥാപാത്രങ്ങള്‍ക്ക് വേണ്ടി പല പേരുകള്‍ സ്വീകരിക്കുന്ന പാര്‍വ്വതി മേനോന് തന്റെ പേരില്‍ ഒരു ഏച്ചുക്കൂട്ടല്‍ നടത്തിയത് ഒട്ടും ഇഷ്ടമായിട്ടില്ല. ഒരു അഭിമുഖത്തില്‍ പേരിനൊപ്പം മേനോന് എന്ന് എഴുതരുതെന്ന് പാര്‍വ്വതി പ്രത്യേകം നിര്‍ദ്ദേശിച്ചിരുന്നു. അതെന്താണെന്ന് ചോദിച്ചപ്പോള്‍ പാര്‍വ്വതി പറയുന്നു, അതൊരു ഏച്ചുകെട്ടലാണെന്ന്. സത്യത്തില്‍ പാര്‍വ്വതി വെറും പാര്‍വ്വതി മാത്രമാണ്. യഥാര്‍ത്ഥത്തില്‍ എന്റെ പേരിനൊപ്പം മേനോനില്ല. കന്നഡ സിനിമയിലെ ചിലര്‍ മേനോന് ചേര്‍ത്ത് എഴുതിയത് എല്ലാവരും ഏറ്റുപിടിക്കുകയായിരുന്നു. പാസ്പോര്ട്ടില് പോലും പാര്‍വതി എന്നാണുള്ളത്. പേരിനൊപ്പം മേനോന് ചേര്‍ക്കുന്നത് ഞാനും ഇഷ്ടപ്പെടുന്നില്ല. അത് മാറ്റിക്കിട്ടിയാല്‍ അത്രയും സന്തോഷം പാര്‍വ്വതി പറഞ്ഞു.