ഇംഗ്ലണ്ട് 287ന് പുറത്ത്, മറുപടി ബാറ്റിങില്‍ ഇന്ത്യയ്ക്ക് തകര്‍ച്ച

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. വിക്കറ്റ് നഷ്ടം കൂടാതെ 50 റണ്‍സ് പൂര്‍ത്തിയാക്കിയ ഇന്ത്യയ്ക്ക് പിന്നീട് ഒന്‍പതു റണ്‍സ് കൂട്ടിച്ചേര്‍ക്കുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ നഷ്ടമായി. യുവതാരം ടോം കുറാനാണ് മൂന്നു വിക്കറ്റുകളും സ്വന്തമാക്കിയത്. മുരളി വിജയ് (45 പന്തില്‍ 20), ലോകേഷ് രാഹുല്‍ (രണ്ടു പന്തില്‍ നാല്) എന്നിവരെ ഒരു പന്തിന്റെ ഇടവേളയില്‍ പുറത്താക്കിയ കുറാന്‍, തന്റെ അടുത്ത ഓവറില്‍ ധവാനെ (46 പന്തില്‍ 26) മലന്റെ കൈകളിലെത്തിച്ചു.16 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 59 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. നായകന്‍ വിരാട് കോഹ്‌ലി, ഉപനായകന്‍ അജിങ്ക്യ രഹാനെ എന്നിവര്‍ റണ്ണൊന്നുമെടുക്കാതെ ക്രീസില്‍.

അതേസമയം ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ടിനെ 287 റണ്‍സില്‍ ഒതുക്കി ഇന്ത്യ. 285 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം ബാറ്റിങ് തുടങ്ങിയ ഇംഗ്ലണ്ടിന് രണ്ട് റണ്‍സ് മാത്രമാണ് കൂട്ടിച്ചേര്‍ക്കാനായത്. 24 റണ്‍സുമായി സാം കുറാനും റണ്‍ എടുക്കാതെ ആന്‍ഡേഴ്സനും ക്രീസില്‍ നില്‍ക്കവെയായിരുന്നു ആദ്യ ദിനം കളി അവസാനിച്ചത്. സ്‌കോര്‍ 300ന് മുകളില്‍ എത്തിച്ച് ഇന്ത്യയ്ക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു ഇംഗ്ലണ്ടിന്റെ ലക്ഷ്യം എങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ അത് അനുവദിച്ചില്ല.

ജെന്നിങ്സും റൂട്ടും നല്‍കിയ ഭേദപ്പെട്ട തുടക്കം മുതലെടുക്കാന്‍ സാധിക്കാതെ പോയതാണ് ഇംഗ്ലണ്ടിനെ കുഴക്കിയത്. മുന്ന് വിക്കറ്റിന് 163 എന്ന നിലയില്‍ നിന്നും ആദ്യ ദിനത്തിന്റെ അവസാന സെഷനില്‍ ഇംഗ്ലണ്ട് തകരുകയായിരുന്നു.

എഡ്ബാസ്റ്റണില്‍ രണ്ടാമത് ബാറ്റിങ്ങിന് ഇറങ്ങുന്ന ടീമിന് ഇന്നിങ്സ് ദുഷ്‌കരമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഓപ്പണര്‍ ശിഖര്‍ ധവാനും മുരളി വിജയിക്കും അടുത്ത ടെസ്റ്റിന് ടീമില്‍ ഇടംലഭിക്കണം എങ്കില്‍ മികച്ച കളി പുറത്തെടുക്കുക തന്നെ വേണം എന്ന വെല്ലുവിളിയും മുന്നിലുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular