റിലീസിന് മുന്നേ ചരിത്രം തിരുത്തി കായംകുളം കൊച്ചുണ്ണി!!! ഒവര്‍സീസ് റൈറ്റ്‌സിന് ലഭിച്ചത് റെക്കോര്‍ഡ് തുക

റിലീസിന് മുമ്പ് തന്നെ ചരിത്രത്തിലിടം നേടി മുന്നേറുകയാണ് റോഷന്‍ ആന്‍ഡ്രൂസിന്റെ ബ്രഹ്മാണ്ഡ ചിത്രം കായംകുളം കൊച്ചുണ്ണി. ഇപ്പോഴിതാ ഓവര്‍സീസ് റൈറ്റ്‌സിലും റെക്കോഡ് തുക സ്വന്തമാക്കിയിരിക്കുകയാണ് ഈ ചിത്രം. നിലവില്‍ ഉള്ള എല്ലാ റെക്കോഡും തകര്‍ത്തു കൊണ്ടാണ് ഫാര്‍സ് ഫിലിംസ് കായംകുളം കൊച്ചുണ്ണിയുടെ ഓവര്‍സീസ് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് എന്നാല്‍ തുക എത്രയെന്ന് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിട്ടില്ല.

നിവിന്‍ പോളി നായകനായെത്തുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയായി മോഹന്‍ലാലും വേഷമിടുന്നുണ്ട്. ജി.സി.സി രാജ്യങ്ങളിലും യൂറോപ്പിലും ഓഗസ്റ്റ് 16ന് ചിത്രം റിലീസ് ചെയ്യും.

ബോബിസഞ്ജയ് ടീമാണ് കായംകുളം കൊച്ചുണ്ണിയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഗോകുലം ഫിലിംസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് ചിത്രം നിര്‍മ്മിക്കുന്നത്. സണ്ണി വെയ്ന്‍, ബാബു ആന്റണി, പ്രിയ ആനന്ദ്, സുധീര്‍ കരമന, മണികണ്ഠന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിനായി ബിനോദ് പ്രധാന്‍ ഛായാഗ്രഹണവും ദേശീയ പുരസ്‌കാര ജേതാവ് പിഎം സതീഷ് ശബ്ദമിശ്രണവും നിര്‍വ്വഹിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular