‘ എന്നെ ആരും സപ്പോര്‍ട്ട് ചെയ്യില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്’, ലോറന്‍സിന്റെ ഈ ചലഞ്ച് ഞാന്‍ ഏറ്റെടുത്ത് ശ്രീറെഡ്ഡി

തെലുങ്ക് സിനിമാ രംഗത്തെ കാസ്റ്റിംഗ് കൗച്ചിനെതിരെ പ്രതികരിച്ച നടി ശ്രീറെഡ്ഡിക്കെതിരെ നടനും സംവിധായകനുമായി രാഘവ ലോറന്‍സ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തന്റെ ചിത്രത്തില്‍ ശ്രീറെഡ്ഡിക്ക് അവസരം നല്‍കാമെന്നും അഭിനയിച്ചു കാണിക്കണമെന്നും പ്രസ് മീറ്റില്‍ ലോറന്‍സ് അറിയിച്ചിരുന്നു. അദ്ദേഹത്തിന്റെ വെല്ലിവിളി താന്‍ ഏറ്റെടുത്തെന്നാണ് ശ്രീറെഡ്ഡി പറഞ്ഞിരിക്കുന്നത്.

‘മുമ്പ് ഞാന്‍ ഒരുപാട് അവസരങ്ങള്‍ നിഷേധിച്ചിട്ടുണ്ട്. എന്നാല്‍ ലോറന്‍സിന്റെ ഈ ചലഞ്ച് ഞാന്‍ ഏറ്റെടുക്കുന്നു. എന്നെ ആരും സപ്പോര്‍ട്ട് ചെയ്യില്ലെന്ന് എനിക്ക് നല്ല ബോധ്യമുണ്ട്. മറ്റെല്ലാവരും നിശബ്ദരായി പ്രതികരിക്കാതെ ഇരിക്കുന്ന സമയത്ത് ലോറന്‍സ് മാസ്റ്റര്‍ പ്രതികരിച്ചതില്‍ സന്തോഷമുണ്ട്. എനിക്ക് സിനിമയില്‍ അവസരം തരാമെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ചെറിയ വേഷങ്ങളൊന്നും എനിക്ക് ആവശ്യമില്ല. നായികാ വേഷം തന്നെ നല്‍കണം. അദ്ദേഹത്തിന്റെ ചിത്രം റിബെലിന്റെ ചിത്രീകരണ സമയത്തും എനിക്ക് നായികാവേഷം നല്‍കാമെന്ന് ലോറന്‍സ് പറഞ്ഞിരുന്നു.

ഇപ്പോള്‍ ഞാന്‍ ചെന്നൈയില്‍ ഇല്ല. ഞാന്‍ അവിടേക്ക് തിരിച്ചെത്തിയാല്‍ ഇതിനെ കുറിച്ച് പ്ലാന്‍ ചെയ്യാം. എന്റെ ഫെയ്സ്ബുക്ക് ലോറന്‍സ് മാസ്റ്റര്‍ നോക്കുമെന്ന് പ്രതീക്ഷിക്കുന്നു. തെലുങ്കിലും തമിഴിലും വേറെയും അവസരങ്ങള്‍ ലഭിച്ചിട്ടുണ്ട്. അത് വെളിപ്പെടുത്താന്‍ സമയമായില്ല’ ശ്രീറെഡ്ഡി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular