എട്ടുപേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു; പരാതിയുമായി ഉടമ

മേവത്: എട്ടു പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത ഗര്‍ഭിണിയായ ആട് ചത്തു. ഹരിയാനയിലെ മേവത് ജില്ലയിലാണ് സംഭവം. പ്രതികളെല്ലാം മദ്യത്തിനും മയക്കുമരുന്നിനും അടിമകളാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

വ്യാഴാഴ്ച ആടിന്റെ ഉടമയായ അസലു പരാതിയുമായി നാഗിന പൊലീസ് സ്റ്റേഷനില്‍ എത്തുകയായിരുന്നു. ജൂലൈ 25 നാണ് ആടിനെ കാണാതായത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഉടമ സംഭവ സ്ഥലത്തെത്തിയത്. ആടിനെ മോഷ്ടിച്ച സംഘം അതിനെ മേവതിലെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച ശേഷം ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഒരു ദിവസം മുഴവന്‍ നീണ്ട പീഡനത്തില്‍ രഹസ്യഭാഗങ്ങളില്‍ ഏറ്റ മുറിവില്‍ നിന്നുണ്ടായ രക്തസ്രാവം മൂലം ആട് ചത്തുപോകുകയായിരുന്നു.

സവക്കര്‍, ഹാറൂണ്‍, ജാഫര്‍ എന്നിവരും തിരിച്ചറിയാന്‍ കഴിയാത്ത 5 പേരും ചേര്‍ന്ന് ആടിനെ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് ആടുടമ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. പ്രതികളെല്ലാം ഒളിവിലാണ്. ചത്ത ആടിനെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കേസില്‍ തുടരന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.

Similar Articles

Comments

Advertisment

Most Popular

ടൈഗറിനോടൊപ്പം ഹരീഷ് പെരടിയും നാസറും; ടൈഗർ നാഗശ്വര റാവുവിലെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍

മാസ് മഹാരാജ രവി തേജയുടെ പുതിയ ചിത്രം ടൈഗർ നാഗേശ്വര റാവുവിന്റെ പുതിയ കാരക്റ്റർ പോസ്റ്ററുകള്‍ പുറത്തിറങ്ങി. മലയാളി നടനായ ഹരീഷ് പെരടി അവതരിപ്പിക്കുന്ന യെലമണ്ടയുടെയും തെന്നിന്ത്യന്‍ താരം നാസര്‍ അവതരിപ്പിക്കുന്ന ഗജജാല...

ആരാധകരിലേക്ക് സർപ്രൈസ് അപ്ഡേറ്റ് : ലിയോ ട്രയ്ലർ ഒക്ടോബർ 5ന് പ്രേക്ഷകരിലേക്ക്

ദളപതി വിജയുടെ കരിയറിലെ ഏറ്റവും ഹൈപ്പ് നേടിയ ചിത്രമാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോ. ലിയോ ദാസ് ആയി ദളപതി വിജയ് എത്തുന്ന ചിത്രത്തിൽ സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്....

ഒരുവ‌ർഷംകൊണ്ട് വിറ്റത് ഒരുലക്ഷം ​ഗ്രാൻഡ് വിറ്റാര

മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര ഇന്ത്യൻ കാർ വിപണിയിൽ ഒരു വർഷം പൂർത്തിയാക്കി. ഒരു വർഷത്തിനുള്ളിൽ മിഡ്-എസ്‌.യു.വി സെഗ്‌മെന്റിൽ ഏറ്റവും വേഗത്തിൽ ഒരുലക്ഷം വില്പന എന്ന നാഴികക്കല്ല് സ്വന്തമാക്കി ഗ്രാൻഡ് വിറ്റാര തരംഗമാകുകയാണ്....