ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്!!! പൊട്ടിത്തെറിച്ച് തമന്ന

വിവാഹ വാര്‍ത്തകളോട് രൂക്ഷമായ ഭാഷയില്‍ പൊട്ടിത്തെറിച്ച് തെന്നിന്ത്യന്‍ നടി തമന്ന. ഓരോ ദിവസവും വരുന്ന ഗോസിപ്പുകള്‍ അപമാനകരമെന്ന് നടി പറഞ്ഞു. ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്.

തമന്നയുടെ വാക്കുകള്‍:

ഒരു ദിവസം അതൊരു നടന്‍. മറ്റൊരു ദിവസം അയാള്‍ ക്രിക്കറ്റ് താരമായി. ഇപ്പോള്‍ ഡോക്ടറാണ്. ഈ അപവാദ പ്രചരണങ്ങളെല്ലാം കാണുമ്പോള്‍ ഞാന്‍ ഭര്‍ത്താവിനെ കിട്ടാന്‍ വെറിപിടിച്ച് നടക്കുകയാണെന്ന് തോന്നും. പ്രണയത്തിലാവുക എന്ന ആശയത്തോട് എനിക്ക് പൂര്‍ണമായി താല്‍പര്യമുണ്ടെങ്കിലും എന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഒരിക്കലും ഞാന്‍ പ്രോത്സാഹിപ്പിക്കുകയില്ല.

സിംഗിളായി ജീവിക്കുന്നതില്‍ ഈ നിമിഷത്തില്‍ ഞാന്‍ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കള്‍ വരനെ അന്വേഷിച്ച് അലയുകയല്ല. സിനിമയോട് മാത്രമാണ് എനിക്കിപ്പോള്‍ പ്രണയം. തുടര്‍ച്ചയായ ഷൂട്ടിങ് തിരക്കുകളുമായി ഞാന്‍ ജീവിച്ചുപോകുമ്പോള്‍ എങ്ങനെയാണ് ഇത്തരത്തിലുള്ള പ്രചരണങ്ങള്‍ ഉണ്ടാകുന്നത്. ഞാന്‍ അത്ഭുതപ്പെടുകയാണ്.

ഇത് തികച്ചും ദോഷകരവും അപമാനകരവുമാണ്. ഞാന്‍ വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അത് ഞാന്‍ തന്നെ തുറന്ന് പറയും. ഒരിക്കലും ഊഹാപോഹങ്ങള്‍ക്ക് വിടില്ല. ഒരിക്കല്‍ കൂടി ഞാന്‍ പറയുന്നു, എനിക്ക് വിവാഹം ആയിട്ടില്ല. ഈ അപവാദങ്ങളെല്ലാം ആരുടേയോ ഭാവനയാണ്.

Similar Articles

Comments

Advertisment

Most Popular

ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഷൈനും അഹാനയുമൊരുമിക്കുന്ന “അടി” തിയേറ്ററുകളിലേക്ക്

ദുൽഖർ സൽമാന്റെ വേഫേറർ ഫിലിംസ് നിർമ്മിച്ച്‌ ഷൈൻ ടോം ചാക്കോ, അഹാന കൃഷ്ണാ, ധ്രുവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന"അടി" ഏപ്രിൽ 14ന് വിഷു റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന്റെ രസകരമായ ഒരു ടീസറിലൂടെയാണ് ദുൽഖർ സൽമാൻ...

യുവ പ്രതിഭകളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന്. … രാം ചരണിന്റെ പിറന്നാൾ ആഘോഷം ഗംഭീരമാക്കി

തെലുഗു സൂപ്പർസ്റ്റാർ രാം ചരണിന്റെ പിറന്നാൾ ആഘോഷ പരിപാടി യുവ താരങ്ങളും പ്രമുഖ സംവിധായകരും RRR ടീമും ചേർന്ന് ഗംഭീര വിജയമാക്കി. രാം ചരണിന്റെ സാമീപ്യത്തോട് കൂടി തന്നെ രാത്രിയിലെ ആഘോഷപരിപാടികൾ അതിഗംഭീരമായി...

സൂപ്പർസ്റ്റാർ മഹേഷ് ബാബുവും ത്രിവിക്രമും വീണ്ടും ഒന്നിക്കുന്നു

ഹാട്രിക് വിജയം സ്വന്തമാക്കാൻ സൂപ്പർസ്റ്റാർ മഹേഷ് ബാബുവും സംവിധായകൻ ത്രിവിക്രം ശ്രീനിവാസും വീണ്ടും ഒന്നിക്കുന്നു. അതടു, ഖലെജ എന്ന ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം വീണ്ടും ചരിത്രം ആവർത്തിക്കാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകെട്ട്. ഇത്തവണ...