മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു. 76 വയസായിരിന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. കാസര്‍ഗോട്ടെ വസതിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

മുസ്ലിം ലീഗിന്റെ സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന ട്രഷററും യുഡിഎഫ് ജില്ലാ ചെയര്‍മാനുമാണ്. തുടര്‍ച്ചയായി നാലു തവണ മഞ്ചേശ്വരത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു (1987-2001). 2001 ല്‍ എ.കെ. ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയം ഭരണ വകുപ്പ് മന്ത്രിയായി.

മുസ്ലിം ലീഗ് നിയമസഭാ പാര്‍ട്ടി സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മറ്റിയംഗം, വഖഫ് ബോര്‍ഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യൂ സബ്ജക്റ്റ് കമ്മറ്റി തുടങ്ങി പാര്‍ട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു. 1942 സെപ്റ്റംബര്‍ 15ന് ബാരിക്കാട് മുഹമ്മദ്ഹാജിയുടേയും ആസ്യമ്മയുടേയും മകനായി ജനിച്ച ചെര്‍ക്കളം അബ്ദുല്ല ചെറുപ്പം മുതല്‍ രാഷ്ട്രീയരംഗത്തുണ്ടായിരുന്നു.

മുസ്ലിം യൂത്ത് ലീഗില്‍ വിവിധ ചുമതലകള്‍ വഹിച്ച അദ്ദേഹം 1987 ലാണ് ആദ്യമായി മഞ്ചേശ്വരത്ത് നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്. ബിജെപി സംസ്ഥാന നിയമസഭയില്‍ അക്കൗണ്ട് തുറക്കുമെന്ന് പ്രതീതിയുണ്ടാക്കിയ കടുത്ത മത്സരങ്ങള്‍ അതിജീവിച്ച് മഞ്ചേശ്വരത്ത് മുസ്ലിം ലീഗിന്റേയും യുഡിഎഫിന്റെയും വെന്നിക്കൊടി പാറിക്കാന്‍ ചെര്‍ക്കളം അബ്ദുല്ലയ്ക്ക് കഴിഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular