ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് റിസര്‍വ് ബാങ്ക്

മുംബൈ: ഇ കൊമേഴ്സ് ഉല്‍പ്പന്നങ്ങള്‍ വീട്ടിലെത്തിച്ച ശേഷം പണം വാങ്ങുന്ന കാഷ് ഓണ്‍ ഡെലിവറി സംവിധാനം നിയമവിരുദ്ധമെന്ന് ആര്‍.ബി.ഐ. വിവരാവകാശ നിയമപ്രകാരം നല്‍കിയ അന്വേഷണത്തിന് ലഭിച്ച മറുപടിയിലാണ് റിസര്‍വ് ബാങ്ക് നയം വ്യക്തമാക്കിയിരിക്കുന്നത്.

ഇ കൊമേഴ്സ് സൈറ്റുകള്‍ കാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നതിനെ അനധികൃത കച്ചവടമാണെന്നാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കിയത്. ഫ്ളിപ്കാര്‍ട്ടും ആമസോണും അടക്കമുള്ള ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ വിറ്റിരുന്നു.

പെയ്മെന്‍സ് ആന്റ് സെറ്റില്‍മെന്റ് സിസ്റ്റം ആക്ട് 2007 സെക്ഷന്‍ 8 പ്രകാരം ഇ കൊമേഴ്സ് സ്ഥാപനങ്ങള്‍ ക്യാഷ് ഓണ്‍ ഡെലിവറി സംവിധാനത്തിലൂടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ അനുമതിയില്ലെന്നാണ് ആര്‍ബിഐ വ്യക്തമാക്കിയിട്ടുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular