ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അവസാനിക്കണമെങ്കില്‍ പശുവിനെ രാഷ്ട്ര മാതാവായി അംഗീകരിക്കണം!!! വിവാദ പ്രസ്താവനയുമായി ബി.ജെ.പി

ഹൈദരാബാദ്: ആള്‍ക്കൂട്ട കൊലകള്‍ അവസാനിക്കണമെങ്കില്‍ പശുവിനെ രാഷ്ട്ര മാതാവായി അംഗീകരിക്കണമെന്ന് ബിജെപി എംഎല്‍എ. തെലുങ്കാനയിലെ ബിജെപി എംഎല്‍എയായ രാജാ സിംഗ് ലോധയാണ് വിവാദ പ്രസ്താവനയുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പശു സംരക്ഷകരെ ജയിലില്‍ ഇട്ടാലും വെടിവെച്ചാലും രാഷ്ട്ര മാതാവായി പശുവിനെ അംഗീകരിക്കാത്തിടത്തോളം പശുവിനു വേണ്ടിയുള്ള യുദ്ധം അവസാനിക്കില്ല. എല്ലാ സംസ്ഥാനങ്ങളിലും പശു സംരക്ഷണ വകുപ്പ് സ്ഥാപിക്കണം. നരേന്ദ്ര മോദിയുടെ പ്രോത്സാഹനങ്ങള്‍ തേടുന്നതായും ഏഴുമിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ എംഎല്‍എ പറഞ്ഞു.

പശുവിനെ കടത്തിക്കൊണ്ട് പോകുന്നയാള്‍ കൊല്ലപ്പെടുമ്പോള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായും അതേസമയം പശു സംരക്ഷകര്‍ കൊല്ലപ്പെടുമ്പോള്‍ ഇവര്‍ നിശബ്ദത പാലിക്കുന്നതായും എംഎല്‍എ പറഞ്ഞു. പശുവിഷയത്തില്‍ രക്തം ചീന്തുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്നും പാര്‍ലമെന്റില്‍ ഈ വിഷയം എംപിമാര്‍ ഉന്നയിക്കണമെന്നും വീഡിയോയിലൂടെ എംഎല്‍എ ആവശ്യപ്പെടുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular