മഹാരാജാസ് കോളേജില്‍ വീണ്ടും ആക്രമണം, എസ്എഫ്‌ഐ പ്രവര്‍ത്തകന് നേരെ കത്തിവീശി

ആലപ്പുഴ: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകനെ ഫ്രറ്റേണിറ്റിക്കാര്‍ ആക്രമിച്ചു.ആനന്ദ് എന്ന വിദ്യാര്‍ഥിയെയാണ് ആക്രമിച്ചത്. സംഭവത്തില്‍ ആനന്ദിന്റെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്.കുറച്ച് കണക്കൂതീര്‍ക്കാനുണ്ടെന്ന് പറഞ്ഞായിരുന്നു ആക്രമണം. അക്രമികള്‍ കത്തി വീശുകയായിരുന്നു. അരൂക്കുറ്റി വടുതലയില്‍ കല്യാണ വീട്ടില്‍ വച്ചാണ് സംഭവം.പുറത്തുനിന്നും സംഘം ചേര്‍ന്നെത്തിവരാണ് മര്‍ദ്ദിച്ചതെന്ന് എസ്എഫ്ഐ എറണാകുളം ഏരിയ സെക്രട്ടറി ആര്‍ഷോ പറഞ്ഞു.മഹാരാജാസിലെ ഫ്രറ്റേണിറ്റി മൂവ്മെന്റ് പ്രവര്‍ത്തകനായ ഇഷാക്കിന്റെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് ആക്രമണം അഴിച്ചുവിട്ടതെന്ന് എസ്എഫ്‌ഐ ആരോപിക്കുന്നു.

ആഴ്ചകള്‍ക്ക് മുന്‍പാണ് മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യൂ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ കുത്തേറ്റ് മരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular