എന്തടിസ്ഥാനത്തിലാണ് ഒഴിവാക്കുന്നത്…? മോഹന്‍ലാലിനു വേണ്ടി വാദിച്ച് ഭാഗ്യലക്ഷ്മി

മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണ ചടങ്ങില്‍നിന്നു ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സിനിമാ സാഹിത്യ രംഗത്തെ പ്രമുഖര്‍ ഒപ്പിട്ട ഭീമഹര്‍ജി നല്‍കിയതിനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി. ‘എന്ത് അടിസ്ഥാനത്തിലാണ് മോഹന്‍ലാലിനെ ഒഴിവാക്കണമെന്നു പറയുന്നതെന്ന് മനസ്സിലാകുന്നില്ല. മോഹന്‍ലാലിനെ ടാര്‍ഗറ്റ് ചെയ്യുന്നത് ശരിയല്ല. നമുക്കൊരു കാര്യം നേടിയെടുക്കാന്‍ നമ്മള്‍ പോരാടുകയാണു വേണ്ടത്. മാറ്റി നിര്‍ത്തണമെന്ന ആവശ്യം മോഹന്‍ലാല്‍ എന്ന നടനോടു കാണിക്കുന്ന വ്യക്തിവിരോധമാണ്.’ ഭാഗ്യലക്ഷ്മി പറഞ്ഞു.

മുന്‍പും പലരും അമ്മയില്‍ പ്രസിഡന്റായും സെക്രട്ടറിയായും ഇരുന്നിട്ടുണ്ട്. അന്നൊന്നും ഈ ബോയ്‌കോട്ട് നീക്കം കണ്ടില്ല. പിന്നെ ഇപ്പോള്‍ മോഹന്‍ലാലിനെ മാത്രം ടാര്‍ഗറ്റ് ചെയ്യുന്നതിന്റെ അര്‍ഥമെന്താണെന്നും ഭാഗ്യലക്ഷ്മി ചോദിച്ചു. മോഹന്‍ലാല്‍ എന്തു ദുഷ്ടത്തരമാണു ചെയ്തത്. അന്നു സംഘടനയിലുണ്ടായിരുന്ന ആരും പ്രതികരിച്ചിരുന്നില്ല. പിന്നീട് പെട്ടെന്നു പ്രസിഡന്റ് സ്ഥാനത്തേക്കു വന്ന വ്യക്തിയെ ടാര്‍ഗറ്റ് ചെയ്യുന്നതിനോട് യോജിക്കാനാകില്ല. ഇതിനെ ശക്തമായി എതിര്‍ക്കുന്നെന്നും ഭാഗ്യലക്ഷ്മി പറഞ്ഞു.

‘മമ്മൂട്ടി അമ്മയുടെ തലപ്പത്തുണ്ടായിരുന്ന കാലത്താണ് ദിലീപിനെ പുറത്താക്കുന്ന പ്രക്രിയ നടന്നത്. അതിനു ശേഷം പിന്നീട് എന്തു സംഭവിച്ചെന്ന് ആരെങ്കിലും അന്വേഷിച്ചിരുന്നോ? ആരാണ് ദിലീപിനെ പുറത്താക്കിയത്. മമ്മൂട്ടിയുള്ള കാലത്താണ് അതു നടക്കുന്നത്. പക്ഷേ, ഈ നടപടി ദിലീപിനെ അറിയിക്കുകയോ മിനിറ്റ്‌സില്‍ രേഖപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഇക്കാര്യം ഡബ്ല്യുസിസി അംഗങ്ങളായ രമ്യ നമ്പീശന്‍, റിമാ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ് എന്നിവരില്‍ ഒരാള്‍ പോലും അന്വേഷിച്ചിട്ടില്ല. അന്നത്തെ മീറ്റിങ്ങില്‍ ആരും പങ്കെടുത്തുമില്ല.’ ഭാഗ്യലക്ഷ്മി പറയുന്നു.

‘അമ്മ മഴവില്‍ ഷോയില്‍ ഒരുപാട് സ്ത്രീകളുണ്ടായിരുന്നു. അന്ന് ആരും അതില്‍ പങ്കെടുക്കില്ലെന്നു പറഞ്ഞില്ല. പാര്‍വതി അടക്കമുള്ളവര്‍ ആ ഷോയില്‍ പങ്കെടുത്തിരുന്നു. ഇവര്‍ക്ക് അന്നു നിലപാട് പറയാമായിരുന്നല്ലോ. പ്രതികരിക്കേണ്ട സമയത്തു പ്രതികരിച്ചില്ല. അന്നെല്ലാം അങ്ങനെ പ്രതികരിക്കാതിരുന്നിട്ട്, എന്നാലിനി മോഹന്‍ലാലിനെ അങ്ങു ബോയ്‌കോട്ട് ചെയ്‌തേക്കാം എന്നത് ശരിയായ നടപടിയല്ല. ഇങ്ങനെയല്ല സംഘടനാ പ്രവര്‍ത്തനം നടത്തേണ്ടത്. മോഹന്‍ലാല്‍ എന്ന ഒരാള്‍ക്കു മാത്രമല്ല ഉത്തരവാദിത്തം. ഇതില്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണെന്നും ഭാഗ്യലക്ഷ്മി തുറന്നതുറന്നടിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular