കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ‘നിപ്പ’യെ ജയരാജ് സിനിമയാക്കുന്നു!!! ചിത്രം അണിയിച്ചൊരുക്കുന്നത് നവരസ പരമ്പരയില്‍ ഏഴാമതായി ‘രൗദ്രം’ ഭാവത്തില്‍

കോഴിക്കോട്: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ നിപ്പ എന്ന പകര്‍ച്ചപ്പനി സംവിധായകന്‍ ജയരാജ് സിനിമയാക്കുന്നു. തന്റെ നവരസ പരമ്പരയില്‍ ഏഴാമതാതായി രൗദ്രം എന്ന ഭാവത്തിലാണ് ദേശീയ അവാര്‍ഡ് ജേതാവു കൂടിയായ ജയരാജ് വെള്ളിത്തിരയില്‍ അണിയിച്ചൊരുക്കാന്‍ തയാറെടുക്കുന്നത്. രൗദ്രം എന്ന പേരില്‍ തന്നെയാകും ചിത്രവും പുറത്തിറങ്ങുക.

നവരസ പരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തെ കുറിച്ച് സംസാരിക്കാന്‍ കോഴിക്കോട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിനിടെയാണ് ഇക്കാര്യം ജയരാജ് വെളിപ്പെടുത്തിയത്. സിനിമാ മേഖലയിലെ പ്രശ്നങ്ങളല്ല സമൂഹത്തിലെ പ്രശ്നങ്ങളാണ് തന്നെ അലട്ടുന്നതെന്ന് വ്യക്തമാക്കിക്കൊണ്ടാണ് നിപ്പയെക്കുറിച്ചും കോഴിക്കോട് അനുഭവിച്ച ഭീകരതയെക്കുറിച്ചും താന്‍ മനസിലാക്കിയെന്നും, സിനിമയുശട ബീജവുമായാണ് താന്‍ മടങ്ങുന്നതെന്നും ജയരാജ് വ്യക്തമാക്കി. നിപ്പയെക്കുറിച്ചുള്ള ചിത്രം രൗദ്രരസത്തില്‍ ഒരുക്കാനാകുമെന്നാണ് കരുതുന്നതെന്നും കൂടുതല്‍ പഠിക്കാന്‍ വീണ്ടും കോഴിക്കോട്ടെത്തുമെന്നും ജയരാജ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular