ഭര്‍ത്താവ് പ്രകൃതി വിരുദ്ധ പീഡനത്തിന് അടിമ…!!! അവ ക്യാമറയില്‍ പകാര്‍ത്താന്‍ നിര്‍ബന്ധിക്കുന്നു; പരാതിയുമായി യുവതി

ന്യൂഡല്‍ഹി: പ്രകൃതിവിരുദ്ധ പീഡനത്തിന് പ്രേരിപ്പിക്കുന്ന ഭര്‍ത്താവിനെ തടയണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി ഗുജറാത്ത് യുവതി. നാലു വര്‍ഷം മുമ്പ് വിവാഹിതയായ സ്ത്രീയാണ് ഭര്‍ത്താവിനെതിരേ ഹര്‍ജി സമര്‍പ്പിച്ചത്. പ്രകൃതി വിരുദ്ധപീഡനത്തിന് നിര്‍ബ്ബന്ധിക്കുന്നത് ഭരണഘടനയുടെ 377 ാം വകുപ്പ് പ്രകാരം കുറ്റകരമായി കണക്കാക്കണം എന്നാണ് ഭാര്യയുടെ ഹര്‍ജിയില്‍ ഭര്‍ത്താവിന് എന്‍വി രമണ, എംഎം ശന്തനഗൗഡര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് നോട്ടീസ് അയച്ചു.

ഇതിന് വൈവാഹികനിലയിലുള്ള ഏതു ലൈംഗികതയെയും ബലാത്സംഗത്തിന്റെ പരിധിയില്‍ പെടുത്താനാകില്ലെന്ന് വ്യക്തമാക്കി ഭര്‍ത്താവ് എതിര്‍ ഹര്‍ജിയും സമര്‍പ്പിച്ചിരിക്കുകയാണ്. ഭരണഘടനയിലെ 377 ാം വകുപ്പിലെ വിവേചനം സംബന്ധിച്ച ഹര്‍ജിയില്‍ ഒരു വിധി അഞ്ചംഗ ജഡ്ജിമാരുടെ സുപ്രീകോടതി ബഞ്ച് തടഞ്ഞു വെച്ചിരിക്കുകയാണ്. ഭാര്യാ ഭര്‍ത്തൃബന്ധത്തിലെ പരസ്പര സമ്മതത്തോടെയുള്ള ലൈംഗികതയില്‍ വായ ഉപയോഗിക്കപ്പെടുന്നതും പിന്‍ഭാഗ സംയോഗവും പ്രകൃതിവിരുദ്ധ ലൈംഗികതയായോ ലൈംഗികതയുടെ അസാധരണത്വം എന്ന നിലയിലോ കാണാനാകില്ലെന്നായിരുന്നു ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡ് വ്യക്തമാക്കി.

എന്നാല്‍ യുവതിയുടെ ഹര്‍ജി സുപ്രീംകോടതി ബഞ്ചിനെയും കുഴപ്പിച്ചിരിക്കുകയാണ്. 2014 ല്‍ ഗുജറാത്തിലെ സബര്‍കന്തയില്‍ നിന്നുള്ള യുവാവിനെയാണ് ഇവര്‍ വിവാഹം കഴിച്ചത്. യുവതിക്ക് 15 വയസ്സ് ഉള്ളപ്പോള്‍ തന്നെ 2002 ല്‍ പ്രതിയായ ഭര്‍ത്താവ് വിവാഹാലോചന നടത്തിയിരുന്നു. ഇപ്പോള്‍ ഭര്‍ത്താവിന്റെ ലൈംഗിക വൈകൃതങ്ങള്‍ യുവതിക്ക് അരോചകമായി മാറിയിരിക്കുകയാണ്. വദന സുരതം ഉള്‍പ്പെടെ അസ്വാഭാവിക ലൈംഗികതയ്ക്ക് ഭര്‍ത്താവ് നിരന്തരം നിര്‍ബ്ബന്ധിക്കുയാണ് എന്ന് ഇവര്‍ ആരോപിക്കുന്നു. എതിര്‍പ്പിനെ പരിഗണിക്കാതെ ഭര്‍ത്താവ് ഇക്കാര്യത്തില്‍ മേല്‍ക്കൈ പ്രയോഗിക്കുകയാണ്. ഇത്തരം ലൈംഗികതയ്ക്ക് നിര്‍ബ്ബന്ധിക്കുന്നതിന് പുറമേ അവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താന്‍ സമ്മതിപ്പിക്കുന്നതിന് മര്‍ദ്ദനവും ഭീഷണിയും ആയുധമാക്കുകയും ചെയ്യുന്നുണ്ട്.

വിഷയം യുവതി തന്റെ ഡോക്ടറോട് പറയുകയും അവരാണ് കേസിന് പോകാന്‍ നിര്‍ബ്ബന്ധിക്കുകയും ചെയ്തത്. തുടര്‍ന്ന് ഭര്‍ത്താവിനെതിരേ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ ലൈംഗികതയ്ക്കും കേസെടുക്കണമെന്ന് യുവതി ആവശ്യപ്പെടുന്നു. ഇക്കാര്യത്തില്‍ കോടതിയുടെ നോട്ടീസ് വന്നതോടെ ഭര്‍ത്താവ് ഗുജറാത്ത് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ്. വൈവാഹിക ലൈംഗികത ബലാത്സംഗമായി പരിഗണിക്കാനാകില്ലെന്നാണ് ഭര്‍ത്താവ് പറയുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular