ദുല്‍ഖര്‍ ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന് സംഗീതം ചെയ്യുന്നത് മസാല കോഫി

ദുല്‍ഖര്‍ സല്‍മാന്റെ തമിഴ് ചിത്രം കണ്ണും കണ്ണും കൊള്ളയടിത്താലിന് സംഗീത സംവിധാനം നിര്‍വഹിക്കുന്നതും പശ്ചാത്തല സംഗീതം ഒരുക്കുന്നതും കപ്പാ ടിവിയുടെ മ്യൂസിക് മോജോ എന്ന പരിപാടിയിലൂടെ മലയാളികളുടെ ഇടയില്‍ പ്രശസ്തമായ മ്യൂസിക് ബാന്‍ഡായ മസാല കോഫി. വരുണ്‍ സുനില്‍, സൂരജ് സന്തോഷ്, ഡേവിഡ് ക്രിംസണ്‍, പോളി, ജോ, കൃഷ്ണരാജ്, ദയാശങ്കര്‍, പ്രീത് എന്നിവരാണ് ബാന്‍ഡിലെ അംഗങ്ങള്‍.

ഉരിയാടി എന്ന തമിഴ് ചിത്രത്തിന് വേണ്ടി മസാലകോഫി നേരത്തെ പാട്ടുകള്‍ ചെയ്തിട്ടുണ്ട്. ദുല്‍ഖറിന്റെ തന്നെ സോളോയിലും ഇവര്‍ പാട്ടൊരുക്കിയിരുന്നു. ദുല്‍ഖറിന്റെ 25ാം ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍.

ദേസിങ് പെരിയസാമി സംവിധാനം ചെയ്ത കെകെകെയില്‍ റിതു വര്‍മ്മയാണ് നായികയായി എത്തുന്നത്. ഒരു റൊമാന്റിക് ത്രില്ലര്‍ എന്നാണ് ദേസിങ് പെരിയസാമി ഈ ചിത്രത്തെ വിശേഷിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular