താരത്തിന്റെ മേക്കോവര്‍ കണ്ട് ഞെട്ടിത്തരിച്ച് സിനിമാ ലോകം!!! വീഡിയോ വൈറല്‍

സ്വാഭാവിക അഭിനയംകൊണ്ട് പ്രേഷക മനസില്‍ ഇടം നേടിയ താരമാണ് വിജയ് സേതുപതി. വ്യത്യസ്തമായ വേഷങ്ങള്‍ കൈകാര്യം ചെയ്യാനുള്ള താരത്തിന്റെ കഴിവാണ് സ്വാഭാവിക അഭിനയത്തിന്റെ തമിളഴകന്‍ എന്ന വിശേഷണം വിജയ് സേതുപതിയ്ക്ക് ആരാധകര്‍ ചാര്‍ത്തി നല്‍കിയത്. എന്നാല്‍, പുതിയ ചിത്രത്തിലേക്കുള്ള താരത്തിന്റെ വേഷപ്പകര്‍ച്ച ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.

സിനിമാ ലോകത്തെ ഞെട്ടിക്കുന്ന മേക്കോവറിലാണ് താരത്തിന്റെ പുതിയ വേഷം. സീതാകാത്തി എന്ന പുതിയ ചിത്രത്തില്‍ എണ്‍പതുകാരന്റെ വേഷത്തിലാണ് വിജയ് സേതുപതി എത്തുന്നത്. മക്കള്‍സെല്‍വന്റെ ‘നടുവിലെ കൊഞ്ചം പാക്കാതെ കാണോം’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ബാലാജി തരണീധരനാണ് സീതാകാത്തി സംവിധാനം ചെയ്യുന്നത്. അര്‍ച്ചനയാണ് ചിത്രത്തിലെ നായിക. രമ്യ നമ്പീശന്‍, ഗായത്രി, പാര്‍വതി നായര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

താരത്തിന്റെ പുതിയ വേഷത്തിന്റെ മേക്കപ്പ് ചെയ്തിരിക്കുന്നത് ഓസ്‌കാര്‍ ജേതാക്കളായ കെവിന്‍ ഹാനെ , അലക്സ് നോബിള്‍ എന്നിവരാണ്. ഇതിനായി സംവിധായകനും താരവും കഴിഞ്ഞ മാസം അമേരിക്കയില്‍ പോയിരുന്നു. അതേസമയം, വിജയുടെ മേക്കപ്പ് വീഡിയോ ഇപ്പോള്‍ യൂട്യൂബിലും സാമൂഹ മാധ്യമങ്ങളിലും വന്‍ ഹിറ്റായിരിക്കുകയാണ്. നിമിഷങ്ങള്‍ കൊണ്ടാണ് ആരാധകര്‍ വീഡിയോ ഏറ്റെടുത്തത്.

Similar Articles

Comments

Advertismentspot_img

Most Popular