‘മമ്മൂക്ക പെണ്ണായിരുന്നെങ്കില്‍ ഞാന്‍ ബലാത്സംഗം ചെയ്‌തേനെ’,സംവിധായകന്‍ വിവാദത്തില്‍ (വീഡിയോ)

പേരന്‍പ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ പുകഴ്ത്തിയ സംവിധായകന്‍ മിഷ്‌കിന്റെ വാക്കുകള്‍ വിവാദത്തില്‍. മമ്മൂട്ടി ഒരു നടിയായിരുന്നെങ്കില്‍ താന്‍ പ്രേമിക്കുകയും ബലാത്സംഗം ചെയ്യുമായിരുന്നെന്നും ആയിരുന്നു അദ്ദേഹം പറഞ്ഞത്. പേരന്‍പിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

‘ഈ ചിത്രത്തില്‍ മമ്മൂട്ടി അഭിനയിച്ചിട്ടില്ല. കുടുംബങ്ങള്‍ കാണേണ്ട ചിത്രമാണ് ഇത്. പറയാന്‍ മടിക്കുന്ന വിഷയങ്ങളെ വളരെ ആത്മാര്‍ത്ഥമായാണ് എന്റെ സുഹൃത്ത് റാം പറയുന്നത്. ആരും ഇത് കാണാതിരിക്കരുത്. ഇരുട്ട് അറയില്‍ മുരുട്ട് കുത്ത് എന്ന ചിത്രം നിങ്ങള്‍ക്ക് ഇഷ്ടപ്പെടും. പക്ഷെ പേരന്‍പിന് മുമ്പില്‍ നിങ്ങള്‍ ബഹുമാനത്തോടെ തല കുനിക്കും. വെളിച്ചമാണ് പേരന്‍പ്’, മിഷ്‌കിന്‍ പറഞ്ഞു.

‘തമിഴ്‌നാട്ടില്‍ ടിക്കറ്റ് കിട്ടാത്ത രീതിയില്‍ എല്ലാവരും ആദ്യദിനം തന്നെ കാണണം. മമ്മുക്കയെ കുറിച്ച് പറയാന്‍ മറന്നു. എവിടെയായിരുന്നു ഈ മനുഷ്യന്‍. എന്തൊരു പ്രകടനമായിരുന്നു. സുഖമില്ലാത്ത മകളുടെ അവസ്ഥയോര്‍ത്ത് ജീവിക്കുന്ന ഒരു അച്ഛന്‍. ചിത്രത്തില്‍ ഒരു ക്ലോസ് അപ് ഉണ്ട്. ആ ക്ലോസപ്പില്‍ നമ്മുടെ നടന്മാര്‍ അഭിനയിക്കുമായിരിക്കും. പക്ഷെ മമ്മൂട്ടി അത് മികച്ചതാക്കി. അത്രയും മികച്ച ക്ലോസ് അപ്പാണ് ചിത്രത്തിലുളളത്. ആ ഷോട്ട് നിങ്ങള്‍ വീണ്ടും വീണ്ടും കാണണം. തമിഴ് സിനിമയില്‍ തന്നെ ഇത്രയും മികച്ചൊരു ക്ലോസ് അപ് ഇല്ല’, മിഷ്‌കിന്‍ കൂട്ടിച്ചേര്‍ത്തു.

‘മറ്റാരെങ്കിലും ആണ് അഭിനയിച്ചതെങ്കില്‍ അത് വേറൊരു സംഗതിയായി മാറും. പക്ഷെ മമ്മൂട്ടി സാര്‍ അത്രയും നന്നായി ചെയ്തു. ഈ ചിത്രം മുഴുവന്‍ മമ്മൂട്ടിയാണ്. അദ്ദേഹത്തെ തന്നെ നോക്കി നിന്ന് പോകും. മമ്മൂട്ടി എന്നേക്കാളും പ്രായത്തില്‍ കുറഞ്ഞ ഒരു പെണ്‍കുട്ടി ആണെങ്കില്‍ ഞാന്‍ പ്രേമിക്കുമായിരുന്നു. ചിലപ്പോള്‍ ബലാത്സംഗം തന്നെ ചെയ്‌തേനെ. അത്രയും മികച്ച രീതിയിലാണ് അദ്ദേഹം പ്രകടനം കാഴ്ച വച്ചത്. അദ്ദേഹം അഭിനയിച്ചിട്ടില്ല. ഒരു വിവാദം സൃഷ്ടിച്ചാല്‍ ഈ ചിത്രം നന്നായി ഓടും, അതിനുളള വിവാദം ഞാന്‍ തന്നെന്ന് കരുതിയാല്‍ മതി’, മിഷ്‌കിന്‍ പറഞ്ഞു. മിഷ്‌കിന്റെ പ്രസ്താവനയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയിലും വീഡിയോയ്ക്ക് താഴേയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. അത്രയും സ്ത്രീവിരുദ്ധമായും അഹങ്കാരത്തോടേയും സംസാരിക്കുന്ന മറ്റൊരു സംവധായകന്‍ തമിഴില്‍ ഇല്ലെന്ന് ചിലര്‍ പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7