കമല്‍ഹാസന്‍ കടപ യുക്തിവാദി; അമാവാസി ദിവസം നോക്കി പാര്‍ട്ടി പ്രസിഡന്റ് പദവി ഏറ്റെടുത്തത് അതിന്റെ തെളിവാണെന്ന് ബി.ജെ.പി

നടനും മക്കള്‍ നീതി മയ്യം (എംഎന്‍പി) നേതാവുമായ കമല്‍ഹാസന്‍ കപട യുക്തിവാദിയാണെന്ന് ബിജെപി. അമാവാസി ദിനം നോക്കി പാര്‍ട്ടി പ്രസിഡന്റ് പദവിയേറ്റെടുത്തത് അതിന്റെ തെളിവാണെന്ന് ബിജെപി തമിഴ്നാട് പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജന്‍ ആരോപിച്ചു.
പാര്‍ട്ടി ആസ്ഥാനത്തു പതാകയുയര്‍ത്തിയ കമല്‍ഹാസന്‍ കഴിഞ്ഞ ദിവസം പാര്‍ട്ടിയുടെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

യുക്തിവാദിയെന്നു പുറമേ പറയുകയും മുഹൂര്‍ത്തവും രാശിയും നോക്കി പാര്‍ട്ടി പരിപാടികള്‍ പോലും നടത്തുകയും ചെയ്യുന്നയാളാണു കമല്‍ഹാസന്‍. അതിന് എതിരു പറയുന്നില്ല. പുറമേയുള്ള വാചകമടി നിര്‍ത്താന്‍ തയാറാകണമെന്നു തമിഴിസൈ പറഞ്ഞു. താന്‍ യുക്തിവാദിയാണെന്നും എന്നാല്‍ ഇതിനു മറുപടിയുമായി കമല്‍ഹാസന്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ പാര്‍ട്ടി യുക്തിവാദികളുടെ പാര്‍ട്ടിയല്ല, പാര്‍ട്ടിയില്‍ എല്ലാ വിശ്വാസക്കാരുമുണ്ട്. എല്ലാവരുടേയും വിശ്വാസത്തെ മാനിക്കുന്നതാണു തന്റെ ആദര്‍ശമെന്നു കമല്‍ വ്യക്തമാക്കി.

SHARE