നായകനായി സുരാജ്, അതിഥി വേഷത്തില്‍ ദിലീപ് : സവാരിയുടെ ടീസര്‍ (വീഡിയോ)

കൊച്ചി:മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം സവാരിയുടെ ടീസര്‍ പുറത്തിറങ്ങി. ഫേസ്ബുക്ക് പേജിലൂടെ സുരാജ് തന്നെയാണ് ടീസര്‍ പുറത്തുവിട്ടത്. നവാഗതനായ അശോക് നായരാണ് ചിത്രത്തിന്റെ സംവിധായകന്‍. റോഷന്‍ വിഷനാണ് ചിത്രം നിര്‍മ്മിക്കുന്നത്.

സവാരിയുടെ ടീസര്‍ പുറത്തിറങ്ങിചിത്രം ജൂലൈ 20 ന് തിയേറ്ററുകളില്‍ എത്തും. നടന്‍ ദിലീപ് അതിഥി വേഷത്തില്‍ എത്തുന്നു എന്ന ഒരു സൂചനയും കൂടിയുണ്ട് .എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിതീകരിച്ചിട്ടില്ല .കഴിഞ്ഞ വര്‍ഷമാണ് സവാരിയുടെ ചിത്രികരണം ആരംഭിച്ചത്.

കാത്തിരിപ്പിന് അവസാനം "സവാരി" പ്രേക്ഷകരിലേക്ക് … എന്നും എന്റെ ഹൃദയത്തിൽ ഇടമുള്ള " സവാരി " ….

Posted by Suraj Venjaramoodu on Wednesday, July 11, 2018

SHARE