സിനിമയില്‍ സ്ത്രീകള്‍ ലൈഗീക ചൂഷണത്തിന് ഇരയാവേണ്ടിവരുന്നതിന് കാരണം ഇതാണ്: വെളിപ്പെടുത്തലുമായി അമലാ പോള്‍

കൊച്ചി:സിനിമയിലല്ല ഏതു മേഖലയിലാണെങ്കിലും പെണ്‍കുട്ടികള്‍ ദുര്‍ബലരായി പോയാല്‍ പലതരം ചൂഷണങ്ങളെയും നേരിടേണ്ടി വരുമെന്ന് നടി അമല പോള്‍. സിനിമാരംഗത്ത് സ്ത്രീകള്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് തക്ക സമയത്ത് പ്രതികരിക്കാനുള്ള മനോബലം ഇല്ലാത്തതു കൊണ്ടാണെന്നും അമല പോള്‍ പറയുന്നു.

‘എന്റെ കാര്യത്തില്‍ സിനിമയില്‍ നിന്ന് മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടില്ല. ശക്തമായ അഭിപ്രായങ്ങളും തീരുമാനങ്ങളും ഏതൊരു പെണ്‍കുട്ടിക്കും അത്യാവശ്യമാണ്’- അമല പോള്‍ വ്യക്തമാക്കി. സിനിമാ മേഖലയിലെ ഗോസിപ്പുകളെ കുറിച്ചും അമല പോള്‍ സംസാരിച്ചു. ഗോസിപ്പുകളെ ഈ മേഖലയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നാണ് നടി പറയുന്നത്.

‘അവയെല്ലാം നമ്മുടെ ജോലിയുടെ ഭാഗമായി മാറിയിരിക്കുകയാണ്. തൊട്ടാവാടികള്‍ക്കും ദുര്‍ബല മനസ്‌കര്‍ക്കും പറഞ്ഞിട്ടുള്ളതല്ല സിനിമയെന്ന് ഞാന്‍ പറഞ്ഞില്ലേ അതു തന്നെയാണ് കാരണം. വളരെ കൂളായി ഇതിനോടൊക്കെ പൊരുതി നില്‍ക്കണം’- ഒരു പ്രമുഖ സിനിമാ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ നടി വ്യക്തമാക്കി.

SHARE