അയാള്‍ എന്റെ തുടയില്‍ കൈവച്ച് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു!!! നടിമാര്‍ക്ക് പുറമെ കാസ്റ്റിംഗ് കൗച്ച് ദുരനുഭവം പങ്കുവെച്ച് യുവനടന്‍

സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ച് വിവാദം കത്തിപ്പടരുകയാണ്. നിരവധിപേര്‍ തങ്ങള്‍ക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് ഇതിനോടകം രംഗത്ത് വന്നുകഴിഞ്ഞു. അധികവും നടിമാര്‍ക്ക് മോശം അനുഭവം നേരിടേണ്ടി വരുന്നത്. എന്നാലിപ്പോള്‍ തനിക്ക് സംവിധായകനില്‍ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞിരിക്കുകയാണ് മലയാളത്തിലെ യുവനടന്‍ നവജിത്ത് നാരായണ്‍. വേഷത്തിനായി സമീപിച്ചപ്പോള്‍ സംവിധായകന്‍ തുടയില്‍ കൈ വെച്ച് അഡ്ജസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചെന്നും അയാളുടെ ചെവിക്കല്ലിന് പൊട്ടിക്കുകയാണ് താന്‍ ചെയ്തതെന്നും നവജിത്ത് തന്റെ ഫെയ്സ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ഒരു തുറന്നെഴുത്താണിത്
ഇത് സിനിമയില്‍ വര്‍ക്ക് ചെയ്യുന്ന
ഒരാളെയും വേദനിപ്പിക്കാനല്ല
സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള
അതിക്രമങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യപ്പെടുനുളളു….
എന്തുകൊണ്ട് ആണുങ്ങള്‍ക്ക് നേരെയുള്ളത് ഒരു
പരിത്ഥിയില്‍ കൂടുതല്‍
ചര്‍ച്ച ചെയ്യുന്നില്ല ?
ചില വര്‍ക്കുകളുടെ കാര്യത്തിനായി കൊച്ചിയിലുള്ള ഞാനിന്ന്
മലയാളത്തിലെ സിനിമയിലെ ഒരു സംവിധായകനെ കാണന്‍ പോയി
കുറച്ച് വര്‍ഷമായി ഞാന്‍ സിനിമയ്ക്കായി തെണ്ടുന്നു എന്നു പുള്ളിക്ക് നന്നായിട്ടറിയാം പുള്ളിയുടെ ഫ്ലാറ്റിലോട്ട്
കേറിച്ചെന്നു, ചെയ്ത വര്‍ക്കിനെ കുറിച്ചും ഇപ്പോള്‍ ചെയ്യുന്നതിനെ കുറിച്ചും കുറെ നേരം സംസാരിച്ചു
പതിയെ പുള്ളിയുടെ മട്ടും ഭാവവും മാറി
ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട് അഭിനയ മോഹമുള്ള എന്റെ സുഹൃത്തുക്കളായ പെണ്‍പിള്ളേരോട്
Adust ചെയ്യോ എന്ന് ചോദിച്ചിട്ടുണ്ട്
എന്ന് പക്ഷെ ഇന്ന് എനിക്ക് സംഭവിച്ചത്
ഒരു ഞെട്ടലോടെയാണ് ഞാന്‍ കണ്ടത്
അടുത്തിരുന്ന അയാള്‍ എന്റെ തുടയില്‍ കൈവച്ച് ചോദിച്ചു
നിനക്കൊരു charectr തന്നാല്‍ എനിക്കെന്താ ലാഭം എന്ന്
ചോദ്യത്തിന്റെ അര്‍ത്ഥം മനസിലായില്ലേലും തുടയില്‍ കൈവച്ചപ്പോള്‍ കാര്യം പിടികിട്ടി
എനിക്ക് അത്തരം കാര്യങ്ങളില്‍
താല്‍പര്യമില്ലാ നിങ്ങള്‍ തരുന്ന അവസരം
വേണ്ട എന്നു പറഞ്ഞു കൈ എടുത്തു മാറ്റാന്‍ പറഞ്ഞു കേട്ടില്ല മുഖം നോക്കി ഒന്നു പൊട്ടിച്ചു ഞാന്‍ അവിടന്നിറങ്ങി
ഇത്തരം സംഭവങ്ങള്‍ കൂടി ഇവിടെ നടക്കുന്നുണ്ട് എന്ന് ഓര്‍മ്മപ്പെടുത്തുന്നു
അയാളുടെ വികാരത്തേയും വിചാരത്തേയും മാനിക്കുന്നു പക്ഷെ അത് സിനിമയുടെ പേരും പറഞ്ഞിട്ടായത് കൊണ്ടാണ് പൊട്ടിച്ചതും
ഇതുപോലുള്ള തെമ്മാടികള്‍ക്കാരണമാണ്
മാന്യമായി സിനിമയെക്കാണുന്നവരുടെ
പേരുക്കൂടി നശിക്കുന്നത് …..
ഇത്തരം വിഷയങ്ങള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ടാകാം…. ഇനിയും സംഭവിക്കാം
അതു കൊണ്ട് സൂക്ഷിക്കുക എന്നുമാത്രം
പറയുന്നു…

Similar Articles

Comments

Advertismentspot_img

Most Popular