ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ? സംവിധായകനെതിരെ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി

ഹൈദരാബാദ്: തെലുങ്ക് സിനിമ ലോകത്തിലെ ലൈംഗിക ചൂഷണങ്ങളെ തുറന്നുകാട്ടിയ ശ്രീ റെഡ്ഡിയുടെ അടുത്ത ഉന്നം തമിഴ് സിനിമ രംഗം. പ്രമുഖ സംവിധായകനെതിരെ ആരോപണങ്ങളുമായി എത്തുമെന്ന് ശ്രീ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിസ്ഥാനത്ത് ആരാകുമെന്ന ആശയക്കുഴപ്പം നിലനിന്നിരിന്നു. തമിഴ് സൂപ്പര്‍ സംവിധായകന്‍ എ.ആര്‍ മുരുകദോസിനെതിരെയാണ് ശ്രീയുടെ ആരോപണം.

ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ എന്നും, അവിടെ വച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നതാണ് ശ്രീ ചോദിക്കുന്നത്. മുരുകദോസിന് എതിരായ 90 ശതമാനം തെളിവുകള്‍ തന്റെ കയ്യിലുണ്ടെന്നാണ് ശ്രീ പറയുന്നത്. ഇതേ സമയം തമിഴ് താരം ശ്രീകാന്തിനെതിരെയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിക്കുന്നുണ്ട്.

അഞ്ച് കൊല്ലം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന കാര്യം ശ്രീ തുറന്നു പറയുന്നുണ്ട്. തെലുങ്ക് സിനിമയിലെ ചൂഷണങ്ങള്‍ക്കെതിരെ ശ്രീ റെഡ്ഡി മേല്‍വസ്ത്രമുരിഞ്ഞ് പ്രതിഷേധിച്ചതോടെ വിഷയം ദേശീയ ശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോള്‍ തമിഴ് സിനിമയിലെ പ്രമുഖ സംവിധായകനെതിരെയാണ് ശ്രീ രംഗത്തെത്തിയിരിക്കുന്നത്. പുതിയ വെളിപ്പെടുത്തലോടെ തമിഴ് സിനിമയും ഇവരുടെ വാക്കുകള്‍ക്കായി ശ്രദ്ധിക്കുകയാണ്, ആര്‍ക്കെതിരെയാകും തെളിവുകള്‍ പുറത്തുവിടുക എന്ന് കാത്തിരിക്കുകയാണ് ആരാധകര്‍.

SHARE