പൊലീസിലെ ദാസ്യപ്പണി വിവാദം: ഡെപ്യൂട്ടി കമാണ്ടന്റ് പി.വി രാജുവിനെ തൃശൂരിലേക്ക് സ്ഥലം മാറ്റി

തിരുവനന്തപുരം: ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് വീട്ടുപണിയെടുപ്പിച്ച എസ്എപി ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജുവിനെതിരെ നടപടി. തിരുവനന്തപുരം എസ്എപി ക്യാമ്പില്‍ നിന്ന് തൃശൂരിലേക്ക് സ്ഥലം മാറ്റി. ഡിജിപിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

പി.വി രാജു കെഎപി ക്യാമ്പിലെ ദിവസവേതനക്കാരായ ക്യാമ്പ് ഫോളോവേഴ്സിനെക്കൊണ്ട് വീട്ടില ടൈല്‍സ് ഒട്ടിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. രാജുവിന് എതിരെ ക്യാമ്പ് ഫോളോവേഴ്സിലെ ഒരുവിഭാഗം ദൃശ്യങ്ങള്‍ സഹിതം ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് പരാതി നല്‍കിയിരുന്നു.

SHARE