ഫോട്ടോഷൂട്ടില്‍ ഹോട്ടായി സച്ചിന്റെ മകള്‍ സാറ ! ചിത്രങ്ങള്‍

ഫാഷന്‍ സെന്‍സില്‍ സച്ചിന്‍ തെന്‍ഡുക്കറുടെ മകള്‍ സാറ തെന്‍ഡുക്കറും ബോളിവുഡ് താരങ്ങളോട് കിടപിടിക്കും. 20 കാരിയായ സാറയുടെ ഫാഷന്‍ സെന്‍സില്‍ ഇഷ്ടപ്പെടുന്ന ആരാധകരും ഒട്ടേറെയുണ്ട്. സാറ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ഫോട്ടോകള്‍ക്ക് ആയിരക്കണക്കിന് ഫോളോവേഴ്‌സുണ്ട്. ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുളള സെലിബ്രിറ്റിയാണ് സാറ.

സാറയുടെ സെലക്ഷനുകളെല്ലാം സിംപിളാണ്. ബോളിവുഡ് പാര്‍ട്ടികളിലും അവാര്‍ഡ്ദാന ചടങ്ങുകളിലും കുടുംബത്തിനൊപ്പം എത്താറുളള സാറ വസ്ത്രധാരണത്തിലൂടെ തന്റേതായ ഇടം എപ്പോഴും കണ്ടെത്താറുണ്ട്. അടുത്തിടെ മുകേഷ് അംബാനിയുടെ മകന്റെ വിവാഹത്തിനെത്തിയപ്പോഴും സാറയുടെ ഡ്രസ് സെന്‍സ് ഒരിക്കല്‍ക്കൂടി ഏവരുടെയും പ്രശംസയ്ക്കിടയാക്കി.

സാറ ബോളിവുഡിലേക്ക് വരണമെന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. ഒരിക്കല്‍ ഇതേക്കുറിച്ച് സച്ചിനോട് ചോദിച്ചപ്പോള്‍ തന്റെ മകള്‍ ഇപ്പോള്‍ പഠനമാണ് ആസ്വദിക്കുന്നതെന്നും സിനിമയില്‍ അവള്‍ വരുമെന്നുളള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു സച്ചിന്‍ പറഞ്ഞത്. ദിരുഭായ് അംബാനി ഇന്റര്‍നാഷനല്‍ സ്‌കൂളിലെ പഠനത്തിനുശേഷം ബിരുദ പഠനത്തിനായി സാറ ലണ്ടനിലേക്കാണ് പോയത്.

SHARE