സിനിമയില്‍ പറയാത്ത രഹസ്യങ്ങളും തുറന്ന് പറയാനൊരുങ്ങി സഞ്ജയ്ദത്ത്, അറുപതാം ജന്മദിനത്തില്‍ ആത്മകഥ പുറത്തിറങ്ങുന്നു

ന്യൂഡല്‍ഹി: രഹസ്യങ്ങളുടെ കെട്ടഴിച്ച് സഞ്ജയ് ദത്തിന്റെ ആത്മകഥ പുറത്തിറങ്ങുന്നു. അടുത്തവര്‍ഷം അറുപതാം ജന്മദിനത്തില്‍ പുസ്തകം പുറത്തിറങ്ങും. സഞ്ജയ് ദത്തിന്റെ ജയില്‍ ജീവിതം, ബോളിവുഡ് രംഗത്തെ അനുവങ്ങള്‍ തുടങ്ങി വായനക്കാരന് അദ്ദേഹത്തെ പറ്റി പൂര്‍ണചിത്രം നല്‍കുന്നതാവും ആത്മകഥയെന്ന് പുസ്തകത്തിന്റെ പ്രസാധകര്‍ അഭിപ്രായപ്പെടുന്നു.

അത്യന്തം നാടകീയമായതും തികച്ചും സത്യസന്ധമായ രീതിയിലുമാണ് ആത്മകഥയുടെ ആവിഷ്‌കാരം. സഞ്ജയ്ദത്തിന്റെ ജീവിത കഥ പറയുന്ന രണ്‍വീര്‍ ചിത്രം സഞ്ജു ബോളിവുഡില്‍ നിറഞ്ഞോടുകയാണ്. ചിത്രം 250 കോടി പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. തന്റെ ജീവിത്തിലെ ആസാധാരണമായ സംഭവങ്ങള്‍ ഉള്‍പ്പെടെ ജീവിതത്തിലെ ഉയര്‍ച്ച താഴ്ചകളും, ദു: ഖങ്ങളും സന്തോഷങ്ങളും തുടങ്ങി എല്ലാം വായനക്കാരുമായി പങ്കുവെക്കുന്നതാണ് ആത്മകഥയെന്ന് സഞ്ജയ് ദത്ത് പറഞ്ഞു

മറ്റ് ഏതൊരു താരത്തെക്കാള്‍ അസാമാന്യമായ അഭിനായ പാടവമുള്ള നടനും, സംഭവബഹുലമായ ജീവിതം നയിച്ചവനുമാണ് സഞ്ജയ് ദത്ത്. ഹൃദത്തെ സ്പര്‍ശിക്കുന്ന രീതിയിലാണ് അദ്ദേഹം തന്റെ ആത്മകഥ ഒരുക്കിയതെന്നും പ്രസാധകനായ ഉദയന്‍ മിത്ര പറഞ്ഞു

SHARE