മൈ സ്റ്റോറിക്ക് പിന്തുണയുമായി അജു വര്‍ഗ്ഗീസ് ‘ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത്, (വീഡിയോ)

കൊച്ചി:പാര്‍വതി – പൃഥ്വിരാജ് ചിത്രം മൈ സ്റ്റോറിക്ക് പിന്തുണയുമായി നടന്‍ അജു വര്‍ഗീസ്. ‘ഒരു വ്യക്തിയെ മാത്രം ലക്ഷ്യമിട്ടുളള ആക്രമണമാണ് ഈ സിനിമയ്ക്കെതിരെ ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് പേരുടെ പരിശ്രമമാണ് ഈ സിനിമ. വലിയ ബജറ്റിലൊരുക്കിയ സിനിമയാണിത്. വിദേശത്തായിരുന്നു ചിത്രീകരണം. നല്ലൊരു പ്രണയകഥയാണ്. സസ്പെന്‍സും ഉണ്ട്”. തന്റെ എല്ലാ പിന്തുണയും മൈ സ്റ്റോറിക്കുണ്ടെന്നും അജു വ്യക്തമാക്കി. ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് അജു ചിത്രത്തിനുളള തന്റെ പിന്തുണ അറിയിച്ചത്.

പുതുമുഖ സംവിധായിക റോഷ്നി ദിനകര്‍ സംവിധാനം ചെയ്ത ചിത്രമാണ് മൈ സ്റ്റോറി. പൃഥ്വിരാജിനോടും പാര്‍വ്വതിയോടുമുള്ള ദേഷ്യം ‘മൈ സ്റ്റോറി’യോട് തീര്‍ക്കുന്നുവെന്ന് സംവിധായക പത്ര സമ്മേളനത്തില്‍ ആരോപിച്ചിരുന്നു. പാര്‍വതിയുടെ ഒരു സിനിമയും വിജയിപ്പിക്കരുതെന്നാണ് വാട്സ്ആപ്പിലും ഫെയ്സ്ബുക്കിലൂടെയുമുളള പ്രചാരണം. സിനിമയുടെ പാട്ടുകളും ടീസറും പുറത്തിറക്കിയതു മുതല്‍ സൈബര്‍ ആക്രമണം തുടങ്ങിയിരുന്നു

Thank you Aju Varghese for the support! 😊#MyStory#

Posted by Adam Joan on Tuesday, July 10, 2018

SHARE