ബിഷപ്പിന്റെ പീഡനം; പരാതിക്കാരിയായ കന്യാസ്ത്രീ സഭയ്ക്ക് നല്‍കിയ കത്ത് പുറത്ത്

കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ പീഡനത്തിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് നല്‍കിയ കത്ത് പുറത്ത്. തനിക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കാണിച്ചാണ് കന്യാസ്ത്രീ മദര്‍ സുപ്പീരിയറിന് കത്ത് നല്‍കിയത്.

കന്യാസ്ത്രീയുടെ പീഡനാരോപണവുമായി ബന്ധപ്പെട്ട് ജലന്ധര്‍ രൂപത നല്‍കിയ വിശദീകരണങ്ങളെല്ലാം നിലനില്‍ക്കുന്നതല്ല എന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന കത്ത് .

അന്വേഷണവുമായി ബന്ധപ്പെട്ട് കുറുവിലങ്ങാട്ടെ മദര്‍ സുപ്പീരിയര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്ന കാര്യങ്ങള്‍ തെറ്റാണെന്നും തനിക്കെതിരേ ഗൂഢാലോചന നടക്കുന്നതായും, തന്നെ മഠത്തില്‍ നിന്ന് പുറത്താക്കുന്നതിന്റെ ആസൂത്രിത നീക്കമാണിതെന്ന് സംശയിക്കുന്നതായും
കത്തില്‍ കന്യാസ്ത്രീ ചോദിച്ചിട്ടുണ്ട്.അന്വേഷണവുമായി സഹകരിക്കാമെന്ന് അവര്‍ കത്തില്‍ അറിയിച്ചിരുന്നു. എന്നാല്‍, സഭയ്ക്കുള്ളില്‍ നടത്തിയ അന്വേഷണവുമായി പരാതിക്കാരി സഹകരിക്കുന്നില്ലെന്നാണ് ജലന്ധര്‍ രൂപത മുമ്പ് പറഞ്ഞിരുന്നത്.

SHARE