പായസവിതരണം നടത്തിയ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന് പെണ്ണ് നല്‍കരുതെന്ന് ഉസ്താദിന്റെ വോയ്‌സ് മെസേജ്!!!

പത്തനംതിട്ട: പെരുന്നാളിന്റെ ഭാഗമായി പായസവിതരണം നടത്തിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകന് പെണ്ണ് നല്‍കരുതെന്ന് പള്ളിയിലെ ഉസ്താദ്. ഡിവൈഎഫ്ഐ ചെറുകോല്‍ മേഖലാ കമ്മിറ്റി അംഗവും എസ്എഫ്ഐ കോഴഞ്ചേരി ഏരിയാ മുന്‍ പ്രസിഡന്റുമായ ടി എ അന്‍സാരിക്ക് എതിരെയാണ് ഉസ്താദിന്റെ വോയ്സ് മെസേജ്.

പത്തനംതിട്ട കാട്ടൂര്‍പേട്ടയിലെ കെഎന്‍ടിപി പുത്തന്‍പള്ളി ജുമാമസ്ജിദിലും പഴയപള്ളിയിലും കഴിഞ്ഞ പെരുന്നാളിനോട് അനുബന്ധിച്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പായസം വിതരണം ചെയ്തിരുന്നു. ഇതില്‍ അതൃപ്തനായ സിബി എന്നൊരാള്‍ ഡിവൈഎഫ്ഐ മതങ്ങളുടെ പുറകെയാണെന്ന് ആരോപിച്ച് വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ഇട്ടിരുന്നു.

ഇതിനു മറുപടിയായി ഡിവൈഎഫ്ഐ ഒരു മതേതര സംഘടനയാണെന്നും വര്‍ഗീയവാദികള്‍ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച് പിടിമുറുക്കുമ്പോള്‍ പള്ളികളില്‍നിന്ന് ഒഴിഞ്ഞു നില്‍ക്കരുതെന്നും അന്‍സാരി മറുപടി നല്‍കുകയും ചെയ്തിരുന്നു. ഇതാണ് കാട്ടൂര്‍ പേട്ട പഴയപള്ളി ഉസ്താദ് നജീബ് ബാക്കറിയെ ചൊടിപ്പിച്ചത്. ഇതിന് പിന്നാലെയാണ് അന്‍സാരിക്ക് പെണ്ണ് നല്‍കരുതെന്നുള്ള വോയ്‌സ് മെസേജ് ഉസ്താദ് പ്രചരിപ്പിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular