16 ദിവസത്തെ രക്ഷാദൗത്യം സമ്പൂര്‍ണ വിജയം, തായ്ലന്‍ഡ് ഗുഹയില്‍ നിന്ന് എല്ലാവരെയും പുറത്തെത്തിച്ചു

ബാങ്കോക്ക് : നീണ്ട ദിവസത്തെ രക്ഷാദൗത്യത്തിന് ഒടുവില്‍ ഗുഹയില്‍ കുടുങ്ങിയ മുഴുവന്‍ പേരെയും രക്ഷപ്പെടുത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് തായ്ലന്‍ഡ് ഗുഹയില്‍ പന്ത്രണ്ട് കുട്ടികളും ഒരു കോച്ചുമാണ് കുടുങ്ങിയത്. കനത്ത മഴയില്‍ ഗുഹയില്‍ വെളളം കയറി ഇവര്‍ കുടുങ്ങുകയായിരുന്നു. തുടര്‍ന്ന നടന്ന ശ്രമകരമായ ദൗത്യത്തിന് ഒടുവിലാണ് എല്ലാവരെയും രക്ഷപ്പെടുത്തിയത്. കഴിഞ്ഞ മൂന്നുദിവസത്തിനുളളില്‍ മൂന്നുഘട്ടങ്ങളിലായി നടത്തിയ രക്ഷാദൗത്യത്തിലാണ് ഇവരെ പുറത്ത് എത്തിച്ചതെന്ന് റിപ്പോര്‍്ട്ടുകള്‍ വ്യക്തമാക്കുന്നു.

ചൊവ്വാഴ്ച പ്രാദേശിക സമയം 10 മണിയോടെയാണ് മൂന്നാംഘട്ട ദൗത്യം ആരംഭിച്ചത്. ഗുഹയില്‍ അവശേഷിക്കുന്ന നാലു കുട്ടികളെയും അവരുടെ പരിശീലകനെയും പുറത്തെത്തിക്കുകയായിരുന്നു മൂന്നാംഘട്ട രക്ഷാദൗത്യത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് അവശേഷിക്കുന്ന എല്ലാവരെയും രക്ഷപ്പെടുത്തിയത്. മൂന്നാംഘട്ട ദൗത്യത്തിനായി 19 അംഗ ഡൈവര്‍മാരുടെ സംഘത്തെയാണ് ഗുഹയിലേക്ക് നിയോഗിച്ചത്.

ഞായറാഴ്ചയാണ് ആദ്യഘട്ട അടിയന്തര രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് നാലു കുട്ടികളെ പുറത്തെത്തിക്കാനായി. തുടര്‍ന്ന് തിങ്കളാഴ്ചയും നാലു കുട്ടികളെ പുറത്തെത്തിച്ചു. ജൂണ്‍ 23നാണ് 16 വയസില്‍ താഴെയുള്ളവരുടെ ഫുട്ബോള്‍ ടീമിലെ അംഗങ്ങളായ കുട്ടികളും അവരുടെ പരിശീലകനുമടക്കം 13 പേര്‍ കനത്തമഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഗുഹയില്‍ കുടുങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular