ലോകസമ്പന്നരുടെ പട്ടികയില്‍ കുതിച്ച് ചാട്ടവുമായി സക്കര്‍ബര്‍ഗ്!!! സ്ഥാനക്കയറ്റം മൂന്നാമനായി

വാഷിങ്ടണ്‍: ലോകസമ്പന്നരുടെ പട്ടികയില്‍ കുതിച്ച് ചാട്ടവുമായി ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്. വാരണ്‍ ബുഫറ്റിനെ മറികടന്ന് സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തു നിന്നും മൂന്നാം സ്ഥാനത്തേക്ക് കയറിയിരിക്കുകയാണ് സക്കര്‍ബര്‍ഗ്.

നിലവില്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റസുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. ഇതാദ്യമായാണ് ടെക്നോളജി അടിസ്ഥാനമായ കമ്പനികള്‍ മാത്രം സമ്പന്നരുടെ പട്ടികയുടെ ആദ്യമൂന്നു പേരിലും എത്തുന്നത്.

34കാരനായ സക്കര്‍ബര്‍ഗ് ഇതോടെ 81.6 ബില്യണ്‍ ആസ്ഥിയുള്ള ആളായി. 87 ബുഫറ്റ് 373 ദശലക്ഷമാണ് ആസ്തിയുള്ളത്. ഇതാദ്യമായാണ് ആദ്യ മൂന്നംഗ പട്ടികയില്‍ സക്കര്‍ബര്‍ഗ് ഇടം പിടിക്കുന്നത്.

ബ്ലൂംബര്‍ഗ് ബില്യണേഴ്സ് തയ്യാറാക്കിയ പട്ടികയില്‍ വെള്ളിയാഴ്ചയാണ് മാറ്റമുണ്ടായത്. ഫെയ്സ്ബുക്കിന്റെ ഓഹരികള്‍ക്ക് 2.4 ശതമാനത്തിലേക്ക് എത്തുകയായിരുന്നു.

SHARE