‘പറന്നേ….’ ‘കൂടെ’യിലെ മറ്റൊരു മനോഹര ഗാനം കൂടി എത്തി

കൊച്ചി:പൃഥ്വിരാജ്,നസ്രിയ,പാര്‍വതി എന്നീ സൂപ്പര്‍ താരനിരകളെ അണിനിരത്തി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രം കൂടെയില്‍ നിന്നും പുതിയൊരു ഗാനം കൂടി പുറത്തിറങ്ങി. ‘പറന്നേ….’എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. നസ്രിയ, സിദ്ധാര്‍ത്ഥ്, റോഷന്‍ മാത്യു എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

രഘു ദീക്ഷിത് ആണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെതാണ് വരികള്‍. ബെന്നി ദയാലും രഘു ദീക്ഷിതും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular