‘ഇടിച്ചും മര്‍ദിച്ചും കുറ്റം സമ്മതിപ്പിച്ചും എഴുതി വാങ്ങി’;ചങ്ങനാശ്ശേരിയിലെ ദമ്പതികളുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

കോട്ടയം: ചങ്ങനാശ്ശേരിയില്‍ മോഷണക്കുറ്റം ആരോപിച്ച ദമ്പതികളുടെ ആത്മഹത്യയില്‍ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന സുനില്‍കുമാറിന്റെ ആത്മഹത്യാകുറിപ്പ് പുറത്ത്. ഒരു പാട് ഇടിക്കുകയും മര്‍ദിക്കുകയും ചെയ്ത പൊലീസ് കുറ്റം സമ്മതിപ്പിക്കും വിധം എഴുതിവാങ്ങിയതായി ആത്മഹത്യാകുറിപ്പില്‍ ആരോപിക്കുന്നു. ദമ്പതികളായ സുനില്‍കുമാറും രേഷ്മയുമാണ് പൊലീസ് മര്‍ദനത്തിലുളള മനോവിഷമം മൂലം മരിക്കുകയാണ് എന്ന് എഴുതിവെച്ച് ആത്മഹത്യ ചെയ്തത്.

സിപിഎം കൗണ്‍സിലര്‍ സജികുമാര്‍ മോഷണക്കുറ്റം സമ്മതിപ്പിക്കാന്‍ പൊലീസിന് പണം നല്‍കി ഉപദ്രവിച്ചതായും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മോഷണം പോയിയെന്ന് ആരോപിക്കുന്ന 400 ഗ്രാം സ്വര്‍ണത്തില്‍ 100 ഗ്രാം സ്വര്‍ണം സുനില്‍ എടുത്തിട്ടുണ്ടെന്ന് രേഷ്മയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. എന്നാല്‍ കൗണ്‍സിലര്‍ എടുത്തതിന്റെ കുറ്റവും തങ്ങളുടെ മേല്‍ ചുമത്തിയതായി കുറിപ്പില്‍ ആരോപിക്കുന്നു.

ബുധനാഴ്ചയാണ് ചങ്ങനാശ്ശേരി പുഴവാത് ഇല്ലം പളളി വീട്ടില്‍ സുനില്‍, രേഷ്മ എന്നിവരെ സയംനൈഡ് കഴിച്ച് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. സ്വര്‍ണം നഷ്ടപ്പെട്ടെന്ന സിപിഎം നഗരസഭാംഗത്തിന്റെ പരാതിയില്‍ ഇവരെ കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. പൊലീസ് മര്‍ദിച്ചതിലെ മനോവിഷമത്തിലാണ് സുനിലും രേഷ്മയും ആത്മഹത്യ ചെയ്തതെന്ന ആരോപണവുമായി ബന്ധുക്കള്‍ രംഗത്തെത്തിയതോടെ പൊലീസിനെതിരെ പ്രതിഷേധം ശക്തമാണ്.

Similar Articles

Comments

Advertismentspot_img

Most Popular