ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ എല്ലാം ബ്രിട്ടീഷുകാര്‍!!! അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ല; വിവാദ പ്രസ്താവനയുമായി ബി.ജെ.പി എം.പി

മുംബൈ: ഇന്ത്യയിലെ എല്ലാ ക്രിസ്ത്യാനികളും ബ്രിട്ടീഷുകാരാണെന്നും അവര്‍ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ബി.ജെ.പി. എം.പി ഗോപാല്‍ ഷെട്ടി. സ്വാതന്ത്ര്യ സമരത്തില്‍ ഏറ്റവും കൂടുതല്‍ പങ്ക് വഹിച്ചത് ഹിന്ദുക്കളും മുസ്ലീങ്ങളുമാണെന്നും അദ്ദേഹം പറഞ്ഞു.

‘ക്രിസ്ത്യാനികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതിനാലാണ് അവര്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുക്കാത്തത്. ഹിന്ദുക്കളോ മുസ്ലീങ്ങളും അല്ല ഇന്ത്യയെ മോചിപ്പിച്ചത്. നമ്മള്‍ ഒരുമിച്ച് ഹിന്ദുസ്ഥാനികളായാണ് സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയത്’. ഷെട്ടി പറഞ്ഞു.

ഞായറാഴ്ച മുംബൈ മലഡില്‍ ഷിയാ കബറസ്ഥാന്‍ കമ്മിറ്റി സംഘടിപ്പിച്ച ഈദ് ഇ മിലാദില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയായിരുന്നു ഷെട്ടിയുടെ വിവാദ പരാമര്‍ശം. പരാമര്‍ശം വിവാദമായതോടെ ഷെട്ടിയ്‌ക്കെതിരെ മുബൈ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഷെട്ടിക്ക് ചരിത്രത്തെ കുറിച്ച് ധാരണയില്ലെന്ന് വ്യക്തമാണ്. അല്ലെങ്കില്‍ മനഃപൂര്‍വം ഒരു സമുദായത്തിന്റെ അംഗങ്ങള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും മുംബൈ കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular